കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്ക് അതിർത്തിയിൽ നടന്നത് എന്ത്; കേന്ദ്രസർക്കാർ ആധികാരിക പ്രസ്താവന ഇറക്കണമെന്ന് കൊടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: ലഡാക്ക് അതിരിത്തിയിലുണ്ടായ ചൈനീസ് കടന്നുകയറ്റത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ലഡാക്ക് അതിർത്തിയിൽ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ആധികാരിക പ്രസ്താവന ഇറക്കണം.ഇരുപക്ഷത്തെയും ഉന്നത കമാൻഡർമാർ ജൂൺ ആറിനു തമ്മിൽ കാണുകയും സേനാപിന്മാറ്റ ചർച്ചകൾക്ക് തുടക്കംകുറിക്കുകയും ചെയ്തശേഷമാണ് ഇതു സംഭവിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

യഥാർഥ നിയന്ത്രണരേഖയിലെ സംഘർഷം ലഘൂകരിക്കാനുള്ള പ്രക്രിയ പുരോഗമിക്കവെ ഗാൽവാൻ താഴ്വരയിൽ ഏറ്റുമുട്ടലുണ്ടായത് ദൗർഭാഗ്യകരമാണ്. അവിടെ മരണപ്പെട്ട ഇന്ത്യൻ കേണലിന്റെയും മറ്റ് സൈനികരുടെയും വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

 indian-army

Recommended Video

cmsvideo
America deploys aircraft carriers in pacific against China | Oneindia Malayalam

ലഡാക്ക് അതിർത്തിയിൽ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ആധികാരിക പ്രസ്താവന ഇറക്കണം. ഇരുപക്ഷത്തെയും ഉന്നത കമാൻഡർമാർ ജൂൺ ആറിനു തമ്മിൽ കാണുകയും സേനാപിന്മാറ്റ ചർച്ചകൾക്ക് തുടക്കംകുറിക്കുകയും ചെയ്തശേഷമാണ് ഇതു സംഭവിച്ചത്. ഇരുപക്ഷത്തും ആൾനാശം റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷത്തിന് അയവുവരുത്താൻ സംഭവസ്ഥലത്ത് ഇരുപക്ഷത്തെയും സൈനിക അധികൃതർ ചർച്ചകൾ നടത്തിവരികയാണെന്ന് കരസേന പ്രസ്താവിച്ചിട്ടുണ്ട്. ഇതുവഴി സമാധാനം ഉറപ്പാക്കണം. അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും നിലനിർത്താനായി അംഗീകരിക്കപ്പെട്ട ധാരണകളുടെ അടിസ്ഥാനത്തിൽ ഇരുസർക്കാരുകളും ഉന്നതതലത്തിൽ ചർച്ചകൾക്ക് തുടക്കമിടുകയും സേനപിന്മാറ്റം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാം, വീട്ടു വളപ്പില്‍ സംസ്കരിക്കാം; അനുമതിയുമായി തൃശ്സൂര്‍ അതിരൂപതകോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാം, വീട്ടു വളപ്പില്‍ സംസ്കരിക്കാം; അനുമതിയുമായി തൃശ്സൂര്‍ അതിരൂപത

 ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കൊല്ലത്ത്, 9 വയസ്സുളള പെണ്‍കുട്ടിയടക്കം 14 പേര്‍ക്ക് കോവിഡ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കൊല്ലത്ത്, 9 വയസ്സുളള പെണ്‍കുട്ടിയടക്കം 14 പേര്‍ക്ക് കോവിഡ്

English summary
Kodiyeri Balakrishnan about India-china Border Conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X