കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസക്കിന്റെ ബജറ്റ് കരുത്തുറ്റ ചുവടുവയ്പ്പ്; പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും, ധീര നടപടി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. ഐശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവെയ്പ്പാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. 1 ലക്ഷം കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റതാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ധീരമായ നടപടികള്‍ സംസ്ഥാന ബജറ്റ് നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയും സാമ്പത്തികനയങ്ങള്‍ക്ക് ബദല്‍ എങ്ങനെ എന്നതിന് ഉത്തരം നല്‍കുകയാണ് ദേശീയമായി ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കാന്‍ ലൈഫ് പദ്ധതിയ്ക്ക് 2500 കോടിരൂപ വകയിരുത്തി. റേഷന്‍ കാര്‍ഡ് ഇല്ലാത്ത അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ ലൈഫ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നത് ചെറിയ കാര്യമല്ലെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷ കാഴ്ച്ചപ്പാടില്‍ ഉറച്ചുനിന്നു

ഇടതുപക്ഷ കാഴ്ച്ചപ്പാടില്‍ ഉറച്ചുനിന്നു

നവലിബറല്‍ നയങ്ങള്‍ ദേശീയമായി ശക്തിപ്പെടുന്ന കാലത്ത് ഇടതുപക്ഷ കാഴ്ച്ചപ്പാടില്‍ ഉറച്ചുനിന്നു കൊണ്ടുള്ള ബദല്‍ സമീപനമാണ് ഈ ബജറ്റ്. ദീര്‍ഘകാലമായി നഷ്ടത്തിന്റെ പടുകുഴിയിലായ കെഎസ്ആര്‍ടിസിയ്ക്ക് ജീവരക്ഷ നല്‍കുന്നതിനുള്ള കാഴ്ചപ്പാട് ബജറ്റിലുണ്ട്. കെഎസ്ആര്‍ടിസിയെ തന്‍കാലില്‍ നിര്‍ത്തുന്നതിനൊപ്പം, പെന്‍ഷന്‍കാരുടെ സങ്കടവും പരിഗണിച്ചിരിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു.

അവഗണിക്കപ്പെടുന്നവരുടേയും അശരണരുടേയും ശബ്ദം

അവഗണിക്കപ്പെടുന്നവരുടേയും അശരണരുടേയും ശബ്ദം

അവഗണിക്കപ്പെടുന്നവരുടേയും അശരണരുടേയും ശബ്ദമായി പിണറായി സര്‍ക്കാരിന്റെ ബജറ്റ് മാറി. റേഷന്‍ കാര്‍ഡ് ഇല്ലാത്ത അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ ലൈഫ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും കൈതാങ്ങ്

എല്ലാവർക്കും കൈതാങ്ങ്

സാമുഹ്യമായി അവഗണിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍, ദളിതര്‍, ഭിന്നശേഷിക്കാര്‍, തുടങ്ങിയവര്‍ക്കെല്ലാം കൈതാങ്ങാണ് ബജറ്റ്. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുകയും, സമ്പൂര്‍ണ്ണ സാമൂഹ്യസുരക്ഷ ഭാവിയില്‍ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ ബജറ്റ്

ജനക്ഷേമ ബജറ്റ്

നോട്ട് നിരോധനം, ജിഎസ്ടി, എന്നിവയ്ക്ക് നടുവിലും ഒരേ സമയം ജനക്ഷേമവും അതേസമയം വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചൂവെന്നതാണ് ധനമന്ത്രി ടിഎം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പ്രത്യേകതയെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികൾ

ഇതര സംസ്ഥാന തൊഴിലാളികൾ

ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുമെന്നും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും, ആരോഗ്യം മെച്ചപ്പെടുത്താനും, ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവും പ്രശംസാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Kodiyeri Balakrishnan about Kerala budget 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X