കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്!
കണ്ണൂര്‍: കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്. കേരള കോണ്‍ഗ്രസിനെ പിളര്‍ത്തി കോട്ടയത്ത് ആധിപത്യമുറപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമാണ് പിളര്‍പ്പില്‍ അവസാനിച്ചത്. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളും ഇപ്പോള്‍ യുഡിഎഫിനൊപ്പമാണ്. പിളര്‍പ്പ് നേരത്തേ പ്രതീക്ഷിച്ചതായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി ചെയര്മാന് കെഎം മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാര വടംവലിയാണ് കേരള കോണ്‍ഗ്രസ് (എം) നെ വീണ്ടും പിളര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി കെഎ ആന്റണി വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജോസ് കെ മാണിയ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തിരിക്കുകയായിരുന്നു. അതേസമയം ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വര്‍ക്കിങ്ങ് ചെയര്മാന് പിജെ ജോസഫ്.
യോഗത്തില്‍ പങ്കെടുത്തവരില്‍ പലരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലെന്നും വെറും ആള്‍ക്കൂട്ടമാണ് ജോസ് കെ മാണിയെ ചെയര്മാനാക്കിയിരിക്കുന്നതെന്നും ജോസഫ് വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി പിടിക്കാന്‍ നിയമ നടപടികളിലേക്ക് അടക്കം നീങ്ങാനുള്ള ചര്‍ച്ചകള്‍ പിജെ ജോസഫ് വിഭാഗം തുടങ്ങി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications