കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍!

  • By
Google Oneindia Malayalam News

കണ്ണൂര്‍: കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസിനെ പിളര്‍ത്തി കോട്ടയത്ത് ആധിപത്യമുറപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

kodummen-

<strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍</strong>24 കോടി തട്ടിയിട്ടും പ്രവീണിനെതിരെ നടപടിയില്ല! രാഹുല്‍ പ്രവീണിനെ ഭയക്കുന്നത് എന്തിനെന്ന് നേതാക്കള്‍

കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള കോണ്‍ഗ്രസിന്‍റെ തന്ത്രമാണ് പിളര്‍പ്പില്‍ അവസാനിച്ചത്. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളും ഇപ്പോള്‍ യുഡിഎഫിനൊപ്പമാണ്. പിളര്‍പ്പ് നേരത്തേ പ്രതീക്ഷിച്ചതായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

<strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ</strong>ദില്ലി പിടിക്കാന്‍ ബിജെപിയുടെ വമ്പന്‍ പദ്ധതി!! അധ്യക്ഷന്‍ നേരിട്ട് ചേരിയിലേക്ക്, പ്രത്യേക സര്‍വ്വേ

പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാര വടംവലിയാണ് കേരള കോണ്‍ഗ്രസ് (എം) നെ വീണ്ടും പിളര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി കെഎ ആന്‍റണി വിളിച്ച് ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജോസ് കെ മാണിയ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തിരിക്കുകയായിരുന്നു. അതേസമയം ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പിജെ ജോസഫ്.

യോഗത്തില്‍ പങ്കെടുത്തവരില്‍ പലരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലെന്നും വെറും ആള്‍ക്കൂട്ടമാണ് ജോസ് കെ മാണിയെ ചെയര്‍മാനാക്കിയിരിക്കുന്നതെന്നും ജോസഫ് വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി പിടിക്കാന്‍ നിയമ നടപടികളിലേക്ക് അടക്കം നീങ്ങാനുള്ള ചര്‍ച്ചകള്‍ പിജെ ജോസഫ് വിഭാഗം തുടങ്ങി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

English summary
Kodiyeri Balakrishnan about Kerala Congress rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X