Get Updates
Get notified of breaking news, exclusive insights, and must-see stories!

5 മണ്ഡലങ്ങളിലും എസ്എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് കിട്ടുമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂലമാണ് കാര്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എസ്എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിനുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

kodiyerinew-

കേരളത്തിലെ തിരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷം മാറിയെന്ന് പാലാ ഫലത്തിലൂടെ വ്യക്തമായാതാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടാകും. അരൂരില്‍ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്എന്‍ഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അതേസമയം ബിഡിജെഎസ് ഇനിയും എന്‍ഡിഎയില്‍ തുടരേണ്ടതുണ്ടേയെന്ന് അവര്‍ ആലോചിക്കട്ടെയെന്നും കോടിയേരി പ്രതികരിച്ചു. ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്ന് ബിഡിജെഎസിന് മനസിലാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി എല്‍ഡിഎഫിന്‍റെ അട്ടിമറി വിജയത്തിന് പിന്നില്‍ എസ്എന്‍ഡിപി,ബിഡിജെഎസ് വോട്ടുകളാണെന്ന് നേരത്തേ സിപിഎം വ്യക്തമാക്കിയിരുന്നു.

ബിഡിജെഎസ്-ബിജെപി ബന്ധത്തിലെ അസ്വസ്ഥതകള്‍ മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാതിരുന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇത് പ്രതിഫലിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്.മുന്നണിയില്‍ ചേരുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാരോപിച്ചാണ് എന്‍ഡിഎയുമായി ബിഡിജെഎസ്. ഇടഞ്ഞത്. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബിഡിജെഎസ് മുന്നണി വിട്ട് ഇടതുമുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്.

സിലിയെ കൊലപ്പെടുത്താന്‍ ജോളിയെ സഹായിച്ചത് മറ്റൊരാള്‍? സിലിയുടെ ഓരോ നീക്കങ്ങളും ജോളി അറിഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+