Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് സിപിഎം; ഒരു രോമത്തെ പോലും തൊടാനാകില്ല, ബിജെപി നേതാക്കൾക്ക് മറുപടിയുമായി കോടിയേരി!

Recommended Video

cmsvideo
    സിപിഎമ്മിന്‍റെ രോമത്തില്‍ പോലും തൊടാനാകില്ലെന്ന് കോടിയേരി | Oneindia Malayalam

    തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ ബിജെപി നേതാവ് സരോജ് പാണ്ഡെക്കെതിരെ കേസെഡടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ പറഞ്ഞിരുന്നു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭ എംപിയുമാണ് സരോജ് പാണ്ഡെ. കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

    പ്രകോപനപരമായ പ്രസ്താവന നടത്തിയ നേതാവിനെതിരെ കേസെടുക്കണം. സിപിഎം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നതെന്നും വൈകാതെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നുമാണ് സരോജ് പാണ്ഡെ പറഞ്ഞത്.

    സർക്കാരിനെ പിരിച്ചുവിടും

    സർക്കാരിനെ പിരിച്ചുവിടും

    കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി. കേരളവും, ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

    കേരളം ഭരിക്കുന്നത് തെമ്മാടികൾ

    കേരളം ഭരിക്കുന്നത് തെമ്മാടികൾ

    കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും കോടിയേരി വ്യക്തമാക്കി.

    ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നു

    ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നു

    ഗോവയും കേരളവും തമ്മില്‍ വിദ്യാഭ്യാസം, സംസ്‌കാരം, ഭക്ഷണരീതി, ജല ലഭ്യത, ഹരിതാഭ തുടങ്ങിയ കാര്യങ്ങളില്‍ സമാനതകളുണ്ട്. എന്നാല്‍ വ്യത്യാസം ഗോവ ബിജെപിയും കേരളം തെമ്മാടികളും ഭരിക്കുന്നു എന്നാണ് മനോഹർ പരീക്കർ പ്രസംഗിച്ചത്.

    ജനരക്ഷ യാത്ര

    ജനരക്ഷ യാത്ര

    ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പരീക്കറുടെ വിവാദ പ്രസംഗം.

    പിണറായി ആക്രമണങ്ങൾക്ക് സംരക്ഷണം നൽകുന്നു

    പിണറായി ആക്രമണങ്ങൾക്ക് സംരക്ഷണം നൽകുന്നു

    പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്നാണു ഗോവയില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്. അവിടെ ബിജെപിക്ക് ഭരിക്കാമെങ്കില്‍ ഇവിടെയും ആ നേട്ടം സാധ്യമാകും. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ല. കേരളത്തിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ ചില സുഹൃത്തുക്കള്‍ കമാന്‍ഡോകളുമായി പോകാനാണ് പറഞ്ഞത്. ആക്രമണങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും പരീക്കര്‍ ആരോപിച്ചു.

    അസഹിഷ്ണുതയുടെ രാഷ്ട്രീയം

    അസഹിഷ്ണുതയുടെ രാഷ്ട്രീയം

    കേന്ദ്രത്തിന് സംസ്ഥാനങ്ങളോട് ഒരു വിവേചനവുമില്ല. എന്നാല്‍ ഇടതുസര്‍ക്കാരിന് ഈ സമീപനമല്ല ഉള്ളത്. അവര്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കാണിക്കുന്നത്. അസഹിഷ്ണുത കാണിച്ചാല്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് നിതിൻ ഗഡ്കരിയും പ്രതികരിച്ചിരുന്നു.

    കേരള സർക്കാരിനെ പുറത്താക്കും

    കേരള സർക്കാരിനെ പുറത്താക്കും

    ജനാധിപത്യത്തെ കൊല്ലുന്ന കേരള സര്‍ക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കുമെന്ന് സരോജ് പാണ്ഡെ തുറന്നടിക്കുകയായിരുന്നു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ ജനരക്ഷ റാലി കേരളത്തിന്റെ ഭാവി മാറ്റിയെഴുതുമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+