എകെ ആന്റണിയ്ക്ക് (കമ്യൂണിസ്റ്റ് വിരുദ്ധ) അപസ്മാരം?
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിരോധ മന്ത്രിയും ആദര്‍ശത്തിന്റെ ആള്‍രൂപവും ഒക്കെ ആയ എകെ ആന്റണിയ്ക്ക് അപസ്മാരമാണോ....? ആണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.
വെറും അപസ്മാരമല്ല, കമ്യൂണിസ്റ്റ് വിരുദ്ധ അപസ്മാരമാണത്രെ ആന്റണിയ്ക്ക്. സിപിഎമ്മിനെതിരെയല്ലാതെ ആന്റണി ആര്‍എസ്എസിനെതിരെ ഒരക്ഷരം മിണ്ടില്ലെന്നും കോടിയേരി ആക്ഷേപിച്ചു.
വെറുതേ പോയ എകെ ആന്റണിയെ കോടിയേരി വെറുതേ ചീത്തവിളിച്ചതല്ല. അതിന് വ്യക്തമായ ഒരു കാരണമുണ്ട്.

ഇഎംഎസ്
ലോകത്തിലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തേരാളിയായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. ആ ഇംഎംഎസിനെ കുറിച്ച് കഴിഞ്ഞ ദിവസം എകെ ആന്റണി പറഞ്ഞത് അല്‍പം കടന്നുപോയില്ലേ എന്ന് കോണ്‍ഗ്രസ്സിലെ തന്നെ ചിലര്‍ ചിന്തിയ്ക്കുന്നുണ്ട്.

വര്‍ഗ്ഗീയ വിഷം
ഇഎംഎസ് കുത്തിവച്ച വര്‍ഗ്ഗീയ വിഷം ഇപ്പോഴും സിപിഎം അണികളില്‍ ഉണ്ടെന്നാണ് ആന്റണി പറഞ്ഞത്.

ഗുരുതന്നെ പ്രശ്‌നം
ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം സംബന്ധിച്ച വിവാദത്തെ കുറിച്ച് സംസാരിയ്ക്കുകയായിരുന്നു ആന്റണി.

പിന്നെ പറയാം
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ആന്റണി നല്‍കിയത്. 'പിന്നെ പറയാം' എന്ന്- തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണോ എന്നാണ് സിപിഎമ്മുകാര്‍ ചോദിയ്ക്കുന്നത്.

അപസ്മാരം?
എകെ ആന്റണിയ്ക്ക് സിപിഎം വിരുദ്ധ അപസ്മാരമാണെന്നാണ് ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.












Click it and Unblock the Notifications