Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ, വിവരമറിയും', വിനു വി ജോണിനെതിരെ കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാര്‍ടി നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റിലെ വിനു.വി.ജോണ്‍ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ നമുക്ക് നോക്കാമെന്ന് കോടിയേരി പറഞ്ഞു. ഇങ്ങനെ ഉളളവരാണോ ചാനല്‍ നടത്തേണ്ടത് എന്ന് ആ ചാനല്‍ നടത്തുന്നവര്‍ ആലോചിക്കണം. സിപിഎമ്മിന്റെ രാജ്യസഭയിലെ നേതാവിന്റെ മൂക്കിലിടിച്ച് ചോര വീഴ്ത്തണം എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഉളള പ്രതികരണം ആവില്ല ഇനി ചിലപ്പോഴുണ്ടാവുക എന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.

നാളെ ഏഷ്യാനെറ്റിന്റെ മുന്നില്‍ എളമരം കരീമിനെ കൊണ്ട് നിര്‍ത്തിക്കൊടുക്കാമെന്നും ഈ പറഞ്ഞയാളത് ചെയ്യുമോ എന്ന് നോക്കാമെന്നും കോടിയേരി പറഞ്ഞു. അങ്ങനെ ചെയ്യുമെങ്കില്‍ ചെയ്യൂ എന്നും അപ്പോള്‍ വിവരമറിയുമെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റിനെ മൊത്തത്തില്‍ ബഹിഷ്‌ക്കരിക്കേണ്ട സാഹചര്യമില്ലെന്നും വിനു വി ജോണിന്റെ പരിപാടികളില്‍ പങ്കെടുക്കണോ എന്നത് പാര്‍ട്ടി ഗൗരവത്തോടെ ആലോചിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

'എളമരം കരീമിന് എതിരെയുളള വിനു വി ജോണിന്റെ അക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ ഒന്നാണ്‌ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം. ജനാധിപത്യപരമായ ഭാഷയിലുള്ള സംവാദങ്ങളായിരിക്കണം അതിന്റെ മുഖമുദ്ര. പരസ്‌പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്‌'.

55

'എന്നാല്‍, അതില്‍ നിന്നും വ്യത്യസ്‌തമായി മര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടുള്ള സമീപനമാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ അവതാരകന്‍ വിനു.വി.ജോണിന്റെ ഭാഗത്തുനിന്നുണ്ടായത്‌. എളമരം കരീമിനെയും കുടുംബത്തെയും അക്രമിക്കണമെന്ന പരസ്യമായ പ്രസ്‌താവനയാണ്‌ ചാനലിലൂടെ നടത്തിയിരിക്കുന്നത്‌. അക്രമണത്തിന്‌ ആഹ്വാനം നല്‍കുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയുന്നതല്ല. മാധ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ഇത്‌ സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണം' എന്നും കോടിയേരി ആവശ്യപ്പെട്ടു.

കെടി ജലീൽ എംഎൽഎയും വിനു വി ജോണിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രതികരണം ഇങ്ങനെ: '' മുൻ മന്ത്രിയും രാജ്യസഭാംഗവും ഇന്ത്യയിലെ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാവുമായ ശ്രീ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് വാർത്താ വായന ജീവനക്കാരനായ വിനു വി ജോൺ നടത്തിയ ആക്രമണാഹ്വാനം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. ശരിയായ പത്രപ്രവർത്തനത്തിൻ്റെ ഉദ്ദേശവും ലക്ഷ്യവും കാറ്റിൽ പറത്തുന്നതാണ് ഇത്തരം ഭ്രാന്തൻ അലർച്ചകൾ.

വാർത്താ റൂമിൽ കോട്ടിട്ടിരുന്നാൽ ഒരു തരം ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെയാണ് ഉള്ളിൽ വിഷം പേറുന്ന ചില വാർത്താ വായനക്കാർ പലപ്പോഴും പൊരുമാറാറുള്ളത്.
ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇത്തരം നാലാംകിട പപ്പരാസികൾക്ക് കൊട്ടിപ്പോകാനുള്ള ചെണ്ടയാണെന്ന് മാധ്യമ മുതലാളിമാരും അവരുടെ മൂടുതാങ്ങികളും കരുതേണ്ട. ഏഷ്യാനെറ്റിൻ്റെ പ്രഖ്യാപിത നിലപാടാണോ ഇതെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കണം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+