കുമ്മനവും രാജഗോപാലുമൊക്കെ കേരളത്തില്‍ തന്നെയല്ലേ ജീവിക്കുന്നത്? പിന്നെന്താ ഇങ്ങനെ പറയുന്നെ?
തിരുവനന്തപുരം: കേരളം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സംസ്ഥാനമായി മാറിയെന്നാണ് ബിജെപിയും സംഘപരിവാറും പ്രചരിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍ക്കാണ് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്തതെന്ന് ബിജെപി വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളത്തില്‍ അല്ലേ ജീവിക്കുന്നതെന്ന് കോടിയേരി ചോദിക്കുന്നു. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ കേരളത്തില്‍ തന്നെയല്ലേ ജീവിക്കുന്നത്. നവതി പിന്നിട്ട പി പരമേശ്വര്‍ കേരളത്തിലല്ലേ ജീവിക്കുന്നത്- കോടിയേരി ചോദിക്കുന്നു.

പിന്നെ ആര്‍ക്കാണ് ഇവിടെ ജീവിക്കാന്‍ പറ്റാത്തതെന്ന് അവര്‍ തന്നെ പറയണമെന്നും കോടിയേരി പറയുന്നു. കള്ളപ്രചരണം കൊണ്ട് കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും കോടിയേരി വ്യക്തമാക്കുന്നു.
ഒരു പ്രത്യേക മതത്തിന് മാത്രം ജീവിക്കാന്‍ കേരളത്തെ തയ്യാറാക്കുക എന്നതാണ്. അതിനായി കലാപമുണ്ടാക്കുകയാണ്. ആ മോഹം കമ്മ്യൂണിസ്റ്റുകാര്‍ ഇവിടെ ഉള്ളിടത്തോളം കാലം നടക്കില്ല- കോടിയേരി പറഞ്ഞു. ബിജെപി ആഗ്രഹിക്കുന്നത് കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും ഇതിന്റെ നിരാശയാണ് കേരളത്തിലെ ബിജെപിക്കാര്‍ക്കെന്നും കോടിയേരി.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. സോളാര്‍ റിപ്പോര്‍ട്ടിന്മേലുള്ള നടപടി സംബന്ധിച്ച ഉത്തരവ് നിയമ പരമായി തന്നെ പുറത്തിറക്കുമെന്ന് കോടിയേരി പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ നാണക്കേടാവുമെന്നും കോടിയേരി.












Click it and Unblock the Notifications