Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി രാജിവച്ചാല്‍ പൂജപ്പുര ജയിലില്‍ പോകേണ്ടി വരും: രാജിവച്ചാല്‍ കോടിയേരി ചെയ്യുന്നത്?

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ആത്മാഭിമാനമുള്ള മുഖ്യമന്ത്രിയാണെങ്കില്‍ ഇന്നദ്ദേഹം രാജിവയ്ക്കുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. രാജി വച്ച് പുറത്തു പോയാല്‍ പൂജപ്പുര ജയിലില്‍ പോകേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു. സെക്ട്രട്ടറിയേറ്റില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചാണക വെളളം തളിക്കണമെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് കോടിയേരി ബാലകൃഷ്ണന്‍ ഇത്തരം പ്രസ്താവന നടത്തിയത്. സോളാറിലെ പ്രതികളെ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി.

ആത്മാഭിമാനമുള്ള മുഖ്യമന്ത്രിയെങ്കില്‍ രാജിവെക്കും

ആത്മാഭിമാനമുള്ള മുഖ്യമന്ത്രിയെങ്കില്‍ രാജിവെക്കും

ഉമ്മന്‍ ചാണ്ടി ആത്മാഭിമാനമുള്ള മുഖ്യമന്ത്രിയാണെങ്കില്‍ ഇന്ന് രാജിവെക്കേണ്ടതായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.

രാജിവച്ചിറങ്ങിയാല്‍ പൂജപ്പുര ജയിലില്‍

രാജിവച്ചിറങ്ങിയാല്‍ പൂജപ്പുര ജയിലില്‍

ഉമ്മന്‍ ചാണ്ടി രാജിവച്ചിറങ്ങിയാല്‍ പിറ്റേദിവസം പൂജപ്പുര ജയിലില്‍ പോകേണ്ടി വരുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ചാണകവെളളം തളിക്കണം

ചാണകവെളളം തളിക്കണം

ഉമ്മന്‍ ചാണ്ടി രാജിവച്ച സെക്ട്രട്ടറിയേറ്റില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചാണകം വെള്ളം തളിക്കണമെന്നും കോടിയേരി പറഞ്ഞു.

സോളാറിലെ പ്രതികളെ അറിയില്ല

സോളാറിലെ പ്രതികളെ അറിയില്ല

സോളാറിലെ പ്രതികളെ അറിയില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞത്. ബിജുവുമായി നടത്തിയ രഹസ്യ ചര്‍ച്ച കുടുംബകാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നതെന്നും കോടിയേരി വ്യക്തമാക്കി.

സോളാര്‍ കമ്മീഷനില്‍ കള്ളസാക്ഷിയെ സൃഷ്ടിച്ചു

സോളാര്‍ കമ്മീഷനില്‍ കള്ളസാക്ഷിയെ സൃഷ്ടിച്ചു

ബിജുരാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനോട് വ്യക്തമാക്കിയത് ഈ കാര്യങ്ങളല്ല. ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനില്‍ കള്ളസാക്ഷിയെ സൃഷ്ടിച്ചിരിക്കുകയാണ്.

സോളാര്‍ ചര്‍ച്ച ചെയ്യാന്‍ കെ പി സിസിക്ക് ധൈര്യമുണ്ടോ?

സോളാര്‍ ചര്‍ച്ച ചെയ്യാന്‍ കെ പി സിസിക്ക് ധൈര്യമുണ്ടോ?

സോളാര്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണം. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കെ പി സി സിക്ക് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.

ലോക്‌നാഥ് ബെഹ്‌റയെ ഡി ജി പി സ്ഥാനത്തു നിന്നും മാറ്റിയത്

ലോക്‌നാഥ് ബെഹ്‌റയെ ഡി ജി പി സ്ഥാനത്തു നിന്നും മാറ്റിയത്

സോളാര്‍ കമ്മീഷനുമുന്നില്‍ ബിജുവിനെ ഹാജരാക്കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ജയില്‍ സൂപ്രണ്ട് തയാറായിരുന്നില്ല. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടാണ്് ബിജുവിനെ എത്തിച്ചത്. ഇതിനാലാണ് ഇദ്ദഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+