കൊലയ്ക്ക് കൊല എന്നത് സിപിഎമ്മിന്റെ നയമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്; "സമാധാനത്തിനായി നിലകൊള്ളുന്നു"
കൊച്ചി: കൊലയ്ക്ക് കൊല എന്നത് സിപിഎമ്മിന്റെ നയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രണ്ടാളെ കൊന്നതിന് പകരം മറ്റ് രണ്ടാളെ കൊല്ലുന്നത് പാര്‍ട്ടി നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കരിദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്.
പാര്‍ട്ടി സമാധാനത്തിന് വേണ്ടിയാണ് നില കൊള്ളുന്നത്. സമാധാനം തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തില്‍ ആരും പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു.

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് സിപിഎം കരിദിനം ആചരിച്ചത്. സഖാക്കളെ പ്രകോപിതരാക്കി കേരളത്തില്‍ അരക്ഷിതാവസ്ഥ എന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസുകാരുടെ ശ്രമം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ ഒന്നും പെട്ടുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയോ സ്ഥാപനങ്ങള്‍ക്ക് നേരെയോ കല്ലെറിയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സഖാക്കളുടെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രതിഷേധിക്കേണ്ടത് കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തികൊണ്ടായിരിക്കണം. കോണ്‍ഗ്രസിനെ പൊതുജനമധ്യത്തില്‍ തുറന്ന് കാണിച്ച് അവര്‍ക്കെതിരെ ജനവീകാരം ഉയര്‍ത്തികൊണ്ട് വരണമെന്നും കോടിയേരി പറഞ്ഞു.
Recommended Video
തളിപ്പറമ്പില്‍ ഒരു ലീഗുകാരന് കൊല ചെയ്യപ്പെട്ടപ്പോള്‍ ആ കേസിലെ സിപിഎം നേതാവായ പി ജയരാജനേയും ടിവി രാജേഷിനേയും പ്രതിചേര്‍ത്തിരുന്നു. അവര്‍ക്ക് കൊലപാതകത്തിനെ കുറിച്ച് അറിയാമായിരുന്നിട്ടും തടഞ്ഞില്ലായെന്ന് പറഞ്ഞാണ്. 118ാം വകുപ്പ് ചുമത്തി രാജേഷിനേയും ജയരാജനേയും ജയിലില്‍ അടച്ചവരാണ് കോണ്‍ഗ്രസുകാര്‍.
ഇവിടെ കൊലപാതകം നടക്കുന്നുവെന്നറിഞ്ഞിട്ടും അടുര്‍ പ്രകാശ് തടയാതിരുന്നത് എന്തുകൊണ്ടാണെന്നും കോടിയേരി ബാലകൃഷ്ണന് ചോദിച്ചു. കൊലപാതകതിന്റെ ഗൂഢാലോചനയില്‍ അടൂര്‍പ്രകാശിന് പങ്കുണ്ടെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തുമ്പോള്‍ അത് തെളിയിക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ടെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങളേയും സിപിഎം തള്ളി. സ്വര്‍ണ്ണകടത്ത് കേസ് ഉപയോഗിച്ച് ബിജെപിയെ താഴെ ഇറക്കാമെന്നായിരുന്നു കരുതിയത്. ഇതിനായി ബിജെപിയും കോണ്‍ഗ്രസും നിരന്തരം കഥകള്‍ പ്രചരിപ്പിച്ചെങ്കിലും അതൊന്നും വസ്തുതാപരമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications