കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ട്വീറ്റ് ഒഴിവാക്കാമായിരുന്നു..ഗവര്‍ണ്ര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി

അത്തരത്തിലൊരു ട്വീറ്റ് ഗവര്‍ണ്ണര്‍ക്ക് ഒഴിവാക്കാമായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : തലസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണ്ണര്‍ പി സദാശിവം വിളിപ്പിച്ചിരുന്നു. ബിജെപി സിപിഎം ആക്രമങ്ങള്‍ തുടരുന്നതില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനും ഗവര്‍ണ്ണര്‍ നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണ്ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഭരണത്തലവനാണെങ്കിലും ഉപദേശക റോള്‍ മാത്രമാണ് ആ പദവിയിലിരിക്കുന്ന ആള്‍ക്ക് ഉള്ളൂവെന്ന് കോടിയേരി പറഞ്ഞു. ഗവര്‍ണര്‍ വിളിപ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി എത്താതിരുന്നുവെങ്കില്‍ അത് സൃഷ്ടിക്കുന്ന വിവാദം ചെറുതാവില്ലായിരുന്നു. സൗഹൃദപരമായ കൂടിക്കാഴ്ചയാണ് ഇരുവരും നടത്തിയതെന്നും കോടിയേരി വ്യക്തമാക്കി.

ഗവര്‍ണ്ണറുടെ നടപടി ശരിയായില്ല

ഗവര്‍ണ്ണറുടെ നടപടി ശരിയായില്ല

ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ് . സിപിഎം ബിജെപി അക്രമ സംഭവങ്ങള്‍ തുടരുന്നതിനിടെയില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചത്. ഗവര്‍ണ്ണറുടെ നടപടി ശരിയായില്ലെന്ന തരത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു.

രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്ഭവില്‍ സമണ്‍ ചെയ്തതെന്ന് ഗവര്‍ണ്ണര്‍ ട്വീറ്റ് ചെയ്തിരുന്നു. ജനാധിപത്യ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയി ഇതെന്ന് കോടിയേരി പറയുന്നു. അത്തരമൊരു സന്ദേശം ഗവര്‍ണ്ണര്‍ ഒഴിവാക്കേണ്ടതായിരുന്നു.

ആയുധമായി ഉപയോഗിക്കുന്നു

ആയുധമായി ഉപയോഗിക്കുന്നു

ഭരണഘടനാപരമായി ഗവര്‍ണ്ണര്‍ പദവി ആലങ്കാരികമായ ഒന്നാണ്. എങ്കിലും പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആയുധമായി ഗവര്‍ണ്ണറെ ഉപയോഗിച്ചിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടി പത്രത്തിലെ ലേഖനം

പാര്‍ട്ടി പത്രത്തിലെ ലേഖനം

ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അധികാര പരിധിയെ സംബന്ധിച്ച് വ്യത്യസ്ത വാദഗതികളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സമാധാനം പൂലര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കും താല്‍പര്യമുണ്ട്. അതുകൊണ്ടാണ് ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വിശദമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പ്രകോപിതനായത്

മുഖ്യമന്ത്രി പ്രകോപിതനായത്

ഗവര്‍ണ്ണര്‍ ശാസിച്ചതിനെത്തുടര്‍ന്നാണ് സര്‍വ്വകക്ഷി യോഗത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കിയിരുന്നു.

ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു

ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു

ബിജെപി നയിക്കുന്ന കേന്ദ്രത്തിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ പല സംസ്ഥാന ഗവര്‍ണ്ണര്‍മാരെയും രാഷ്ട്രീയ നേട്ടത്തിനും സര്‍ക്കാരിനെത്തന്നെ അട്ടിമറിക്കാനും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കോടിയേരി ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്.

English summary
Kodiyeri Balakrishnan against Govrnor's tweet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X