കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസുകാരനായ ഒരാളെ എങ്ങനെ ഡിജിപി പദവിയില്‍ ഇരുത്തും? ജേക്കബ് തോമസിനെതിരെ കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ആര്‍എസ്എസുകാരനായ ഒരാളെ എങ്ങനെ ഡിജിപി പദവിയില്‍ ഇരുത്തുമെന്ന് കോടിയേരി ചോദിച്ചു. ജേക്കബ് തോമസ് ആര്‍എസ്എസുകാരാനായിട്ടാണ് അറിയപ്പെടുന്നത് എന്നും കോടിയേരി ചൂണ്ടിക്കാട്ടി. അത്തരമൊരാളെ എങ്ങനെ സര്‍വ്വീസിലെടുത്ത് ഡിജിപി പദവിയില്‍ ഇരുത്തുമെന്ന് പരിശോധിക്കണം.

ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുളള കേന്ദ്ര ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്നും സിപിഎംം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസിനെ സര്‍വ്വീസിലേക്ക് അടിയന്തരമായി തിരിച്ചൈടുക്കണം എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

rss

കേന്ദ്ര ട്രൈബ്യൂണലിന്റെ ഉത്തരവിന് എതിരെ കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ്അതിനിടെയാണ് ജേക്കബ് തോമസിനെ ആര്‍എസ്എസുകാരനെന്ന് വിളിച്ച് കോടിയേരിയുടെ രംഗ പ്രവേശം. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ കോടിയേരി അപലപിച്ചു. കൊലപാതകം പ്രതിഷേധാര്‍ഹമാണെന്ന് കോടിയേരി പറഞ്ഞു.

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ കത്തി താഴെ വെച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ചാവക്കാട്ടെ കൊലപാതകമെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. പല നേതാക്കളും പ്രതികരണങ്ങളില്‍ എസ്ഡിപിഐയുടെ പേര് പറയാത്തത് കോണ്‍ഗ്രസില്‍ എസ്ഡിപിഐയെ അനുകൂലിക്കുന്നവര്‍ ഉളളത് കാരണമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

English summary
Kodiyeri Balakrishnan slams Ex DGP Jacob Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X