കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനത്തിന് കോടിയേരിയുടെ ഒളിയമ്പ്;സിപിഐ മറ്റൊരു പാർട്ടി, മതതീവ്രവാദികളുടെ വോട്ട് വേണ്ട, അഭിപ്രായമാകാം!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ചുട്ട മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മതതീവ്രവാദ സംഘടനകളുടെ വോട്ട് സിപിഎമ്മിന് ആവശ്യമില്ല. അവരുടെ വോട്ട് ലഭിച്ചില്ലെങഅകിലും ചെങ്ങന്നൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മറ്റൊരു പാർട്ടിയാണ് അവർക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്നും ബിജെപിയല്ല ഇടതുമുന്നണിയുടെ മുഖ്യ ശത്രുവെന്നും കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് കേരളത്തിലെ ലക്‍ഷ്യം. കേരളത്തില്‍ ഒരാളുടെയും വോട്ട് വേണ്ടെന്നു പറയാന്‍ അധികാരമില്ല. ആര്‍എസ്എസ് വോട്ട് ചെയ്താലും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു കോടിയേരിയുടേത്.

മാണിയോടുള്ള സമീപനത്തിൽ മാറ്റമില്ല

മാണിയോടുള്ള സമീപനത്തിൽ മാറ്റമില്ല

കേരള കോണ്‍ഗ്രസ് എമ്മിനോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചിരുന്നു. അവരെ മുന്നണിയിലെടുക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അഭിപ്രായസമന്വയമില്ലാതെ ഒരു പാര്‍ട്ടിയെ മുന്നണിയിലെടുക്കാനാകില്ലെന്നും കാനം വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലായിരുന്നപ്പോഴാണ് ഞങ്ങള്‍ വിജയിച്ചത്. അതില്‍നിന്ന് പിന്നോട്ടു പോകേണ്ട കാര്യം എല്‍ ഡി എഫിനില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

ആർഎസ്എസിന്റെ വോട്ട് വേണ്ട

ആർഎസ്എസിന്റെ വോട്ട് വേണ്ട

ഇതിനുള്ള മറുപടിയായിരുന്നു കോടിയേരി ബാലകൃഷ്ണന്റേത്. 1979 മുതൽ സിപിഎം സ്വീകരിച്ച നിലപാടാണ് മതതീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടയെന്നത്. ആ തീരുമാനത്തിൽ തന്നെയാണ് എപ്പോ‍ഴുമെന്ന് കോടിയേരി പരഞ്ഞു. സംസ്ഥാനത്ത് പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം 17പേരെ കൊലചെയ്ത പാർട്ടിയാണ് ബിജെപി. 216 സിപിഎം പ്രവർത്തകരുടെ ജീവനാണ് ആർഎസ്എസുകാർ എടുത്തത്. അതുകൊണ്ട് തന്നനെ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ആർ എസ് എസിന്‍റെ വോട്ട് ഇടതുപക്ഷത്തിന് വേണ്ടന്ന നലപാടിൽ തന്നെയാണ് സിപിഎം എന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ മറ്റൊരു പാർട്ടി

സിപിഐ മറ്റൊരു പാർട്ടി

സിപിഎമ്മും സിപിഐയും രണ്ട് പാർട്ടികളാണ് അതിനാൽ രണ്ട് അഭിപ്രായമാണുള്ളതെന്നും സി പി ഐയുടെ അഭിപ്രായമാണ് കാനം പറഞ്ഞതെന്നും കോടിയേരി പറഞ്ഞു. ആർ എസ് എസിന്‍റെ വോട്ട് ഇല്ലാതെ തന്നെ ചെങ്ങന്നൂരിൽ എടതുപക്ഷ സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ ക്ക് അവരുടെ അഭിപ്രായം പറയാൻ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

മണ്ഡലം കോൺഗ്രസിനനുകൂലം

മണ്ഡലം കോൺഗ്രസിനനുകൂലം


കേരള കോൺഗ്രസ് മാണി വിഭാഗത്തോടുള്ള സമീപനത്തെ ചൊല്ലി കാനം നടത്തിയ പ്രസ്താവന എൽഡിഎഫിലുണ്ടാക്കിയ ആശയക്കുഴപ്പം അവസാനിക്കും മുമ്പാണ് പുതിയ വിവാദം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സിപിഐ നേതൃത്വം അടിക്കടി നടത്തുന്ന പ്രസ്താവനകളിൽ സിപിഎെ കടുത്ത അതൃപ്തിയിലാണ്. ഏതെങ്കിലും മുന്നണിയോടോ പാർട്ടിയോടോ സ്ഥിരമായ പ്രതിബദ്ധതയില്ലാത്ത മൺലമാണ് ചെങ്ങന്നൂർ. അഞ്ചു തവണ ഇടതുപക്ഷം ജയിച്ചു. 1965 ൽ കേരള കോൺഗ്രസ് ഒറ്റയ്ക്കു മത്സരിച്ചു സീറ്റു കൈപ്പിടിയിൽ ഒതുക്കിയ സംഭവവുമുണ്ട്. 1960, 77, 80, 82, 91, 96, 2001, 06, 11 വർഷങ്ങളിൽ കോൺഗ്രസ് പക്ഷത്തിനൊപ്പം മണ്ഡലം നിലപാടെടുത്തെങ്കിൽ 1957, 67, 70, 87, 2016 തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷമാണ് ആധിപത്യം സ്ഥാപിച്ചത്. കോൺ‍ഗ്രസിന് അനുകൂലമാണ് മണ്ഡലം എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും.

English summary
Kodiyeri Balakrishnan against kanam Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X