സമൂഹം അംഗീകരിക്കുന്ന സമരം ചെയ്യണം; ചുംബന സമരത്തെ നിങ്ങളുടെ വീട്ടുകാര്‍ അംഗീകരിക്കുന്നുണ്ടോ? കോടിയേരി
തിരുവനന്തപുരം: ചുംബന സമര പ്രതിഷേധത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ നടക്കുന്ന ചുംബന സമര പ്രതിഷേധത്തിനെതിരെയാണ് പാര്‍ട്ടി സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്.
സമരം ചെയ്യുന്നവരുടെ വീട്ടുകാരെങ്കിലും ഈ സമരത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് കോടിയേര് ബാലകൃഷ്ണന് പറഞ്ഞു. സദാചാര പൊലീസിനെതിരെ നടക്കുന്ന സമരങ്ങള്‍ പൊതുസമൂഹത്തിന്റെ അംഗീകാരമുള്ളതാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിവൈഎഫ്ഐ
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ അടക്കമുള്ള ഇടതുസംഘടനകള്‍ രാവിലെ മറൈന്‍ഡ്രൈവില്‍ സ്നേഹ ഇരിപ്പ് സമരം നടത്തിയിരുന്നു.

കെഎസ്യു
വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കഎസ്യു പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ചൂരല്‍ സമരവും നടത്തി.

യുവാക്കളെ തല്ലിയോടിച്ചു
ബുധനാഴ്ച്ച വൈകിട്ടായിരുന്നു അരമണിക്കൂറോളം കൊച്ചി മറൈന്‍ഡ്രൈവില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. കയ്യില്‍ ചൂരല്‍വടിയുമായി എത്തിയ ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കളെ തല്ലിയോടിച്ചു.

എസ്ഐക്ക് സസ്പെന്ഷന്
നീയൊക്കെ എന്തിനാടി വന്നതെന്ന് ആക്രോശിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ പൊലീസ് കാവലിലുളള സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും ഒന്‍പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications