കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിക്ക് ഏതെങ്കിലും ആര്‍എസ്എസുകാരില്‍ നിന്ന് അടികിട്ടിയിട്ടുണ്ടോ? ആഞ്ഞടിച്ച് കോടിയേരി

Google Oneindia Malayalam News

ദില്ലി: സിപിഎം-ബിജെപി ബന്ധം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുനെന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിണറായി ആദ്യമായി മത്സരിക്കുമ്പോഴെ സിപിഎം-ബിജെപി ബന്ധം ഉണ്ടായിരുനെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

ഇതിന്‍റെ തുടര്‍ച്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഓ രാജഗോപാല്‍ വോട്ട് ചെയ്തപ്പോള്‍ കണ്ടത്. സിപിഎം-ബിജെപി ബന്ധത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ സമയം വരുമ്പോള്‍ പുറത്തുവിടുമെന്നും ജനമഹാ യാത്രക്ക് കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്‍റിന്‍റെ ആരോപണങ്ങള്‍ ശക്തമായ മറുപടിയാണ് കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ നല്‍കിയത്.

അടി കിട്ടിയിട്ടുണ്ടോ

അടി കിട്ടിയിട്ടുണ്ടോ

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടേയുള്ള ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിന് ആര്‍എസ്എസില്‍ നിന്നും അടി കിട്ടിയിട്ടുണ്ടോയെന്ന് കോടിയേരി ചോദിച്ചു. കേരളത്തില്‍ 236 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുള്ള പാര്‍ട്ടിയാണ് ആര്‍എസ്എസ്. അവരോട് ഏതെങ്കിലും തരത്തില്‍ സിപിഎം ബന്ധപ്പെടുമെന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടി പോലും വിശ്വസിക്കില്ല.

ജനങ്ങള്‍ വിശ്വസിക്കില്ല

ജനങ്ങള്‍ വിശ്വസിക്കില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള അവിഹിത ബന്ധത്തിന് തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള കോണ്‍ഗ്രസിന്‍റെ പ്രചരണ പരിപാടിയൊന്നും കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല.

സിപിഎം-ബിജെപി

സിപിഎം-ബിജെപി

സിപിഎം-ബിജെപി ബന്ധമെന്ന് പറയുന്ന ഈ മുല്ലപ്പള്ളി രാമചന്ദ്രന് ആര്‍എസ്എസിന്‍റെ അടി എപ്പോഴെങ്കിലും കൊണ്ടിട്ടുണ്ടോ?. അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവിന് ആര്‍എസിഎസിന്‍‌റെ അടി കൊണ്ടിട്ടുണ്ടോ.

സിപിഎമ്മിന്‍റെ കാര്യം അങ്ങനെയല്ല

സിപിഎമ്മിന്‍റെ കാര്യം അങ്ങനെയല്ല

എന്നാല്‍ സിപിഎമ്മിന്‍റെ കാര്യം അങ്ങനെയല്ല. ഞങ്ങളൊക്കെ ആര്‍എസ്എസിന്‍റെ അടി കൊണ്ടവരും മര്‍ദ്ദനമേറ്റവരും അവരുടെ ആക്രമണത്തിന് വിധേയമായവരുമാണ്. അതുകൊണ്ട് ആര്‍എസ്എസ് ബന്ധം പറഞ്ഞ് സിപിഎമ്മിനെ പേടിപ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരേണ്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.

റാഫേല്‍ കേസില്‍

റാഫേല്‍ കേസില്‍

റാഫേല്‍ കേസില്‍ ഏറ്റവും ഗൗരവമായി പ്രതികരിച്ചു കൊണ്ടിരിക്കുന്നത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നും കോടിയേരി പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. റാഫേല്‍ ഇപ്പോള്‍ പുറത്തു വന്നുകഴിഞ്ഞു.

അഴിമതികള്‍ ഇനിയും പുറത്തു വരും

അഴിമതികള്‍ ഇനിയും പുറത്തു വരും

ബിജെപി നടത്തിയ ഒരുപാട് അഴിമതികള്‍ ഇനിയും പുറത്തു വരാനുണ്ട്. വ്യാപം കുംഭകോണം ഉള്‍പ്പടെ ബിജെപി നടത്തുന്ന എല്ലാ അഴിമതിക്കെതിരേയും ശക്തമായി പ്രതികരിക്കുന്ന പാര്‍ട്ടി സിപിഎം ആണ്. അതെല്ലാം മൂടിവെച്ച കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോള്‍ റാഫേല്‍ പ്രശ്നം സജീവമായി ഉന്നയിക്കുകയാണ്.

മുല്ലപ്പള്ളി പറയുന്നത്

മുല്ലപ്പള്ളി പറയുന്നത്

സിപിഎം റാഫേലിനെ കുറിച്ച് പറയുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ലാവ്ലിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. നിലനില്ക്കുന്നില്ലെന്ന് പറഞ്ഞ് ഹൈക്കോടതി തള്ളിയ കേസാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പഴകി തുരമ്പിച്ച കേസുമായി ഇനിയും പുറപ്പെടാന്‍ മുല്ലപ്പള്ളി ശ്രമിക്കണ്ട.

കോണ്‍ഗ്രസില്‍ സംഭവിച്ച അപചയം

കോണ്‍ഗ്രസില്‍ സംഭവിച്ച അപചയം

റാഫേല്‍ പ്രശ്നം മറച്ചുവെക്കാനാണ് ലാവ്ലിന്‍ പ്രചരണവുമായി ഇറങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആരാണ് ബിജെപിയെ സഹായിക്കുന്നത്. റാഫേല്‍ പ്രശ്നത്തില്‍ മുന്‍ഗണന കൊടുക്കാന്‍ പോലും കോണ്‍ഗ്രസുകാര്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസില്‍ സംഭവിച്ച അപചയമാണ് ഇത് കാണിക്കുന്നത്.

സിപിഎം വിരുദ്ധത

സിപിഎം വിരുദ്ധത

കടുത്ത സിപിഎം വിരുദ്ധതയാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഉള്ളത്. ഒരു സ്ഥലത്തും കോണ്‍ഗ്സസുമായി മുന്നണിയുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നില്ല. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചുകൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കില്ല. ബംഗാളിലെ ധാരണയെ കുറിച്ച് തീരുമാനമായിട്ടില്ല.

അടവുനയം സ്വീകരിക്കും

അടവുനയം സ്വീകരിക്കും

ഏതെങ്കിലു ഒരു മണ്ഡലത്തില്‍ ബിജെപി ജയിക്കാന്‍ പോകുന്ന സാഹചര്യമാണ് വരുന്നതെങ്കില്‍ ആ മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സഹായിക്കുന്ന അടവുനയം പാര്‍ട്ടി സ്വീകരിക്കും. അവിടെ ഏത് പാര്‍ട്ടിയാണ് പ്രധാനമായി നില്‍ക്കുന്നത് എന്നതിനെ തീരുമാനിച്ചിരിക്കും സഖ്യം.

ബിജെപി വിരുദ്ധ നിലപാട്

ബിജെപി വിരുദ്ധ നിലപാട്

അത് ചിലപ്പോള്‍ എസ്പിയാകാം ചിലപ്പോള്‍ ആര്‍ജെഡിയാവാം അല്ലെങ്കില്‍ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മറ്റേതെങ്കിലും പാര്‍ട്ടിയായിരിക്കും. അത് അതാത് സ്ഥലങ്ങളില്‍ തീരുമാനിക്കേണ്ട് കാര്യമാണ്. പ്രാദേശിക തലത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നത്.

കോണ്‍ഗ്രസ്-ബിജെപി സഖ്യം

കോണ്‍ഗ്രസ്-ബിജെപി സഖ്യം

പ്രത്യേക സാഹചര്യം ഉണ്ടെങ്കില്‍ അവിടുത്തെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. കോണ്‍ഗ്രസ്-ബിജെപി സഖ്യം ഒന്നിച്ചു നിന്നതിലൂടെ 3 പഞ്ചായത്തുകളിലെ ഭരണം സിപിഎമ്മിന് നഷ്ടമായി. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഈ ബന്ധം കൂടുതല്‍ വ്യക്തമായി പുറത്തുവരുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

English summary
kodiyeri balakrishnan against mullappally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X