കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലിന് പൂര്‍ണ പിന്തുണ; പ്രതിപക്ഷം ഖുര്‍ആനെ പോലും രാഷ്ടീയ ആയുധമാക്കുന്നുവെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: കെടി ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ ഇകഴ്ത്തുന്നതിനായി ഖുര്‍ ആനെ പോലും രാഷ്ട്രീയ കള്ളകളികള്‍ക്കള്‍ക്കുള്ള ആയുധമാക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ദേശാഭിമാനി ലേഖനത്തില്‍ ആയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം.

യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റമദാന്‍ കിറ്റും ഖുര്‍ ആനും കോണ്‍സുലേറ്റ് ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം വാങ്ങിയതിന് മന്ത്രി കെടി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന അക്രമ മത്സര സമരത്തിലാണ് കോണ്‍ഗ്രസും ബിജെപിയും ലീഗും എന്നും കോടിയേരി വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ മന്ത്രിയുടെ വാഹനം വരുമ്പോള്‍ മറ്റൊരു വാഹനം റോഡിന് നടുവില്‍ ഇട്ട് വന്‍ അപകടം വരുത്താന്‍ നോക്കിയെന്നും ഇത്തരം പ്രവര്‍ത്തികള്‍ കവര്‍ച്ചാ സംഘക്കാര്‍ മാത്രം ചെയ്യുന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

kodiyeri

വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍ കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചാല്‍ എവിടെയാണ് ക്രിമിനല്‍ കുറ്റമെന്നും ഖുര്‍ ആന്‍ ഒരു നിരോധിത മതഗ്രന്ഥമാണോയെന്നും കോടിയേരി ചോദിച്ചു. ഇന്ത്യയില്‍ നരേന്ദ്രമോദി ഭരണമുള്ളത് കൊണ്ട് റമദാന്‍ കിറ്റും ഖുര്‍ ആന്‍ വിതരണവും രാജ്യദ്രോഹ കുറ്റമാണോയന്നും ഖുര്‍ ആനോട് ആര്‍എസ്എസിനെ പോലെ ഒരു അലര്‍ജി മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും എന്തിനാണെന്നും കോടിയേരി ചോദിക്കുന്നു.

താനും ഇപി ജയരാജനും തമ്മില്‍ ഭിന്നതയെന്ന വാര്‍ത്ത സങ്കല്‍പ്പലോകത്തെ കണ്ടെത്തലാണെന്നും കോടിയെരി വിമര്‍ശിച്ചു. സിപിഎം നേതൃത്വത്തെ താഴിത്തികെട്ടാന്‍ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ ഭിന്നതയെന്ന വരുത്താനാണ് ഏഷ്യാനെറ്റ് ന്യൂസ് മുണ പ്രചരണം നടത്തിയതെന്നും കോടിയേരി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് വിരോധ് മൂത്താല്‍ ഒരു ചാനല്‍ എവിടം വരെ എത്തും എന്നതിന്റെ തെളിവാണ് ഇതെന്നും കോടിയേരി ബാലകൃഷ്ന്‍ പറഞ്ഞു. മകന്‍ ബീനീഷിനെ കേന്ദ്ര ഏജന്‍സി ഇതിനിടെ ചോദ്യം ചെയ്തിരുന്നു. ഏതെങ്കിലും കാര്യത്തില്‍ നിയമനവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ബിനിഷിന് എന്ത് ശിക്ഷയും നല്‍കട്ടെ.എന്നാല്‍ കുടുംബാംഗത്തെയോ മന്ത്രിയെയോ മുഖ്യമന്തിയുടെ മുന്‍ സ്റ്റാഫിനെയോ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഭരണാധികാരികളോ പാര്‍ട്ടി നേതാക്കളോ സമാധാനം പറയണമെന്ന പ്രതിപക്ഷവാദം പ്രതിപക്ഷത്തെ തന്നെയാണ് തിരിഞ്ഞുകൊത്തുന്നതെന്നും കോടിയിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Recommended Video

cmsvideo
KK shailaja criticize congress protest in lockdown | Oneindia Malayalam

 ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ, നോട്ടീസ് പുറത്ത്, വെട്ടിലായി പ്രതിപക്ഷം! ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ, നോട്ടീസ് പുറത്ത്, വെട്ടിലായി പ്രതിപക്ഷം!

English summary
kodiyeri balakrishnan against opposition strike against Minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X