കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലക്ക് കോടിയേരിയുടെ രൂക്ഷ വിമർശനം; എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയല്ല, രാഹുലിന് വിധേയനാകണം!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമാണ് രമേശ് ചെന്നിത്തല വിധേയനാകേണ്ടത്. എന്‍എസ്എസ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെ പോലെയാണ് ഇപ്പോൾ പെരുമാറുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

<strong>തൊഴിൽ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് സ്വിഫ്റ്റ് ഡിസയർ കാർ; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 'പണി' തുടങ്ങി!!</strong>തൊഴിൽ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് സ്വിഫ്റ്റ് ഡിസയർ കാർ; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 'പണി' തുടങ്ങി!!

കോൺഗ്രസിലെ സാധാരണ പ്രവർത്തകർ ഇന്നത്തെ കെപിസിസിയെ തിരുത്താൻ രംഗത്ത് വരണമെന്നും കോടിയേരി അഭ്യർത്ഥിച്ചു. കേരളത്തിൽ ആസൂത്രിതമായി കലാപം ഉണ്ടാക്കാനാണ് ബിജെപി-ആർഎസ്എസ് നീക്കം. അതിനാലാണ് സിപിഎം ഓഫീസുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടത്. ജനങ്ങളും പോലീസും അത്മസംയമനം പാലിച്ചതുകൊണ്ട് മാത്രമാണ് കലാപം ഉണ്ടാവാതിരുന്നതെന്നും വാർത്താ സമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി.

മാധ്യമങ്ങൾ

മാധ്യമങ്ങൾ

ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തില്‍ വിജയിക്കാതിരുന്നതിനുള്ള പ്രധാന കാരണം മാധ്യമങ്ങളാണ്. മാധ്യമപ്രവർത്തകർ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചെന്നും കോടിയേരി പറഞ്ഞു. . ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം വിമോചന സമരം

രണ്ടാം വിമോചന സമരം

യുഡിഎഫ് നേതാക്കള്‍ ബിജെപിയെ സഹായിക്കുന്നതാണ്. ഇക്കാര്യം യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കണം. ബിജെപി ആഗ്രഹിക്കുന്നത് രണ്ടാം വിമോചന സമരമാണ്. അതിനെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കോലീബി സഖ്യത്തിന് സമാനം

കോലീബി സഖ്യത്തിന് സമാനം


1991 ലെ കോലീബി സഖ്യത്തിന് സമാനമായ നീക്കം കേരളത്തില്‍ ഉണ്ടാവുകയാണ്. മതനിരപേക്ഷതയ്ക്ക് വേണ്ടി നിലനില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഈ നിലപാടിനെ തള്ളിപ്പറയണമെന്ന് കോടിയേരി അഭ്യർത്ഥിച്ചു. കോണ്‍ഗ്രസിനകത്ത് മതനിരപേക്ഷത ഉയര്‍ത്തുന്നവരെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ഇടതുപക്ഷം ഇടപെട്ടിട്ടുള്ളതെന്ന് പറഞ്ഞ കോടിയേരി, എന്‍എസ്എസിന്റെ പ്രമേയങ്ങള്‍ താല്‍ക്കാലിക വികാരപ്രകടനങ്ങളാണെന്നും വ്യക്തമാക്കി.

പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണം

പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണം


അതേസമയം ജനുവരി 8,9 തീയ്യതി കളിൽ നടക്കുന്നത് തൊഴിലാളി പണിമുടക്ക് മാത്രമാണെന്നും, അതിനുള്ള അവകാശം തൊഴിലാളികൾക്കുണ്ടെന്നും കോടിയേരി വ്യക്തമാക്കി. സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനം സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടത്. സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് യതൊരു അക്രമവും ഉണ്ടാകരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

നിയമനിർമാണം നടത്തും

നിയമനിർമാണം നടത്തും


കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശബരിമല യുവതി പ്രവേശ വിഷയത്തിൽ നിയമനിർമാണം നടത്തുന്നതിനുള്ള ഇടപെടലുണ്ടാകുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്ത നടപടിയില്‍ താക്കീതുമായി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത് വന്നതിന് പിന്നാലെയാണ് സുധാകരന്റെ പരാമർശം.

വ്യത്യസ്ത നിലപാട്

വ്യത്യസ്ത നിലപാട്

കേരളത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം നടത്താം. പക്ഷേ ദേശീയ തലത്തില്‍ പ്രതിഷേധം പാടില്ലെന്നാണ് സോണിയ ഗാന്ധിയുടെ നിർദേശം. കോണ്‍ഗ്രസ് ലിംഗ സമത്വത്തിന് ഒപ്പമാണെന്നും സോണിയ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത നിലപാടാണ് ഇപ്പോഴുള്ളത്.

English summary
Kodiyeri Balakrishnan against Ramesh Chennithala for Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X