ആര്‍എസ്എസിന്റേത് ഭീകരപ്രവര്‍ത്തനത്തിനുള്ള ആഹ്വാനം!! ചന്ദ്രാവതിനെതിരെ യുഎപിഎ? കോടിയേരി പറയുന്നത്
ആര്‍എസ്എസ് രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു. ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനം ഗൗരവമുള്ളതാണെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെതിരെ കേരള പോലീസ് കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിക്കണമെന്നും കോടിയേരി.
രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢശ്രമം നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും കോടിയേരി.

യുഎപിഎ ചുമത്തണം
പിണറായി വിജയന്റെ തല എടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ചന്ദ്രാവത്തിനെതിരെ കേരള പോലീസ് കേസെടുക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രഖ്യാപനം ഗൗരവം
ആര്‍എസ്എസ് രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു. ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനം ഗൗരവമുള്ളതാണെന്നും കോടിയേരി പറഞ്ഞു. ചന്ദ്രാവതിന്റെ പ്രസംഗത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ന്യായീകരിക്കുകയായിരുന്നുവെന്നും കോടിയേരി.

കലാപത്തിന് ആഹ്വാനം
ചന്ദ്രാവത് കലാപത്തിന് ആഹ്വാനം ചെയ്ത വ്യക്തിയാണെന്ന് കോടിയേരി പറഞ്ഞു. ഇയാളെ കയറൂരിവിടാന്‍ പാടില്ലെന്നും കോടിയേരി. എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ ഇത്തരം കേസുകള്‍ ഏറ്റെടുക്കണമെന്നും കോടിയേരി വ്യക്തമാക്കി.

കള്ള പ്രചാരണം നടത്തുന്നു
രാജ്യം ഭരിക്കുന്ന കക്ഷിയുടെ ഒരാള്‍ ഒരു മുഖ്യമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് കോടിയേരി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെതിരെ ആര്‍എസ്എസ് ദേശവ്യാപകമായി കള്ളപ്രചരണം നടത്തുന്നുവെന്നും കോടിയേരി ആരോപിക്കുന്നു.

കോണ്‍ഗ്രസും ബിജെപിയും
സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢശ്രമം നടക്കുന്നതായി കോടിയേരി ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും ആര്‍എസ്എസുമാണ് ഇതിനു പിന്നിലെന്നും കോടിയേരി ആരോപിച്ചു.

വിട്ടുവീഴ്ചയില്ല
ബജറ്റ് ചോര്‍ന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോടിയേരി പറഞ്ഞു. പുതിയ ബജറ്റ് അവതരിപ്പിക്കമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങാന്‍ തയ്യാറല്ലെന്ന് കോടിയേരി പറഞ്ഞു. പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും കോടിയേരി പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications