കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിശയിച്ചു പോയി, ശശി തരൂരിന്റെ പ്രതികരണത്തില്‍ ആഞ്ഞടിച്ച് കോടിയേരി!! പറഞ്ഞത് ഇങ്ങനെ

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെയുള്ള ശശി തരൂരിന്റെ പ്രതികരണം അതിശയപ്പെടുത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെയുള്ള ശശി തരൂരിന്റെ പ്രതികരണം അതിശയപ്പെടുത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ഉയര്‍ന്ന് നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം പ്രസ്താവനകള്‍. കോണ്‍ഗ്രസ് ശശി തരൂരിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്നും കോടിയേരി പറഞ്ഞു.

നിയമം കൈയിലെടുത്തു

നിയമം കൈയിലെടുത്തു

പെണ്‍കുട്ടിയുടെ ധീരമായ നടപടിയെ അഭിനന്ദിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തിയതിനിടെയാണ് ശശി തരൂരിന്റെ ഞെട്ടിച്ച പ്രതികരണം. പെണ്‍കുട്ടിയുടെ നടപടി നിയമം കൈയിലെടുക്കുകയാണെന്ന് പറഞ്ഞായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം. സിഎന്‍എന്‍ ഐബിഎന്‍ന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.

പോലീസ് പരാതി നല്‍കാതെ

പോലീസ് പരാതി നല്‍കാതെ

ആക്രമിച്ച ആളുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നില്ല വേണ്ടത് സംഭവത്തില്‍ പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും ശശി തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയോട് സഹതാപമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

സംഭവം ഇതായിരുന്നു

സംഭവം ഇതായിരുന്നു

പൂജയ്ക്ക് വേണ്ടി വീട്ടില്‍ എത്തിയിരുന്ന സ്വാമി ശ്രീഹരി എന്ന ഗംഗേശാനന്ദ് പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസെടുത്തു

കേസെടുത്തു

സ്വാമിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള നിയമപ്രകാരം പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സ്വാമി ചികിത്സ തേടിയെത്തിയത്.

English summary
Kodiyeri Balakrishnan against Shashi Tharoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X