Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന് അനുസരണക്കേടെന്ന് കൊടിയേരി

കല്‍പറ്റ: പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനാണോ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണോ സിപിഎമ്മില്‍ വലുത്... പാര്‍ട്ടി കണക്കില്‍ കൊടിയേരി തന്നെയാണ് വലിയ കക്ഷി. അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗവും വിഎസ് കേന്ദ്ര കമ്മിറ്റി അംഗവും ആണ്. അങ്ങനെയെങ്കില്‍ കൊടിയേരിക്ക് വേണമെങ്കില്‍ വിഎസിനെ ഉപദേശിക്കുകയും ശാസിക്കുകയും ആകാം.

വിഎസ് അച്യുതാനന്ദന്‍ അനുസരണക്കേട് കാണിക്കുകയാണെന്നാണ് കൊടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിലാണ് കൊടിയേരിയുടെ പരാമര്‍ശം.

VS Achuthanandan

വിഎസ് അച്യുതാനന്ദന്റെ പല നിലപാടുകളും സമ്മേളനത്തില്‍ വിമര്‍ശന വിധേയമായി. ഈ സംഭവങ്ങളില്‍ മറുപടി നല്‍കവെയാണ് കൊടിയേരി മുതിര്‍ന്ന നേതാവായ വിഎസിനെതിരെ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചത്. ഇത് വിഎസ് വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Kodiyeri Balakrishnan

അച്യുതാനനദന്റെ പോക്ക് ശരിയല്ലെന്നാണ് കൊടിയേരി പറഞ്ഞത്. തിരുത്താന്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും വിഎസ് അനുസരണക്കേട് കാണിക്കുകയാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ വിഎസ് പക്ഷത്തിന് മുന്‍തൂക്കമുള്ള ജില്ലാ കമ്മിറ്റികളില്‍ ഒന്നായിരുന്നു വയനാട്.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രന്‍ വിഎസ് അനുഭാവിയായാണ് അറിയപ്പെടുന്നത്. ഇത്തവണയും ശശീന്ദ്രനെ തന്നെ സെക്രട്ടറിയായി തിരഞ്ഞെടുത്തേക്കാനാണ് സാധ്യത. എന്നാല്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷവും ഔദ്യോഗിക പക്ഷത്തെ പിന്തുണക്കുന്നവരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+