കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കയി അമേരിക്കയിലേക്ക്
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായിക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. അടുത്ത ആഴ്ചയാകും കോടിയേരിക്കയിലേക്ക് പോകുക. അവിടെ രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമായിരിക്കും മടങ്ങി വരിക.
കുറഞ്ഞ കാലയളിലേക്കാണ് ചികിത്സയ്ക്ക് പോകുന്നതെന്നതിനാൽ സെക്രട്ടറിയുടെ ചുമതല ആർക്കും കൈമാറിയിട്ടില്ല. പാർട്ടി സെന്ററായിരിക്കും ചുമതല നിർവ്വഹിക്കുക.

കോടിയേരി ചികിത്സക്കായി ആദ്യം യുഎസിലേക്ക് പോയപ്പോൾ അവധി എടുത്തിരുന്നു. അന്ന് പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിർവഹിച്ചത്മ്പക്ഷേ പിന്നീട് തിരിച്ചെത്തിയപ്പോൾ ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് വിവാദം വന്ന സാഹചര്യത്തിൽ അദ്ദേഹം അവധിയെടുത്ത് ചുമതല എ വിജയരാഘവന് കൈമാറുകയായിരുന്നു.
അതേസമയം ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത്. മെയ് 10 നായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുകയെന്നാണ് വിവരം. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ തേടുന്നത്.












Click it and Unblock the Notifications