കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിദൂര നിലപാട് എന്‍എസ്എസ് പുനപരിശോധിക്കണമെന്ന് കോടിയേരി; ശരിയായ നിലപാടെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന എന്‍എസ്എസ് നിലപാട് പുനപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി കോടിയേരി ബാലകൃഷ്ണന്‍. സമുദായത്തിലെ അംഗങ്ങൾ പോലും ആഗ്രഹിക്കുന്ന തീരുമാനമല്ല എൻഎസ്എസ് നേതൃത്വമെടുത്തതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. എൻഎസ്എസിനോട് സർക്കാറിന് നിഷേധാത്മകമായ സമീപനമില്ല. സംഘടനയുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Koodathai Explainer: ആറ് അരുംകൊലകള്‍ക്ക് പിന്നിലും ജോളി മാത്രമോ? ആരാണ് ഈ സ്ത്രീ? അറിയേണ്ടതെല്ലാംKoodathai Explainer: ആറ് അരുംകൊലകള്‍ക്ക് പിന്നിലും ജോളി മാത്രമോ? ആരാണ് ഈ സ്ത്രീ? അറിയേണ്ടതെല്ലാം

കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ എന്‍എസ്എസിന്‍റെ ശരിദൂരം ശരിയായ നിലപാടാണെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. എന്‍എസ്എസ് നന്നായി ആലോചിച്ച് എടുത്ത് തീരുമാനമാണത്. മതമേലധ്യക്ഷന്‍മാരേയും സാമുദായിക നേതാക്കളേയും അധിക്ഷേപിക്കുന്നതാണ് എന്നും സിപിഎം സ്വീകരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

mulla

ശബരിമല-സംവരണ വിഷയങ്ങളിൽ എൽഡിഎഫിനേയും സര്‍ക്കാറിനേയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ഉപതെരഞ്ഞെടുപ്പിൽ ശരിദൂര നിലപാട് സ്വീകരിക്കാൻ എൻഎസ്എസ് നേതൃത്വം തീരുമാനിച്ചത്. ബിജെപിയേയും എന്‍എസ്എസ് രൂക്ഷമായി വിമര്‍ശിച്ചു. എന്‍എസ്എസ് നിലപാട് യുഡിഎഫ് ആഭിമുഖ്യമാണെന്ന് വ്യാപകമായ വിമർശനമുയരുകയും ചെയ്തു. തീരുമാനത്തെ സ്വാഗതം ചെയ്ത് നേരത്തെ രമേശ് ചെന്നിത്തലയും നേരത്തെ രംഗത്ത് വന്നിരുന്നു.

കെ സുരേന്ദ്രന് 10000 വോട്ടിന്‍റെ വിജയം ഉറപ്പാക്കണമെന്ന് അമിത് ഷാ; സാഹചര്യങ്ങള്‍ അനുകൂലമെന്ന് സര്‍വെകെ സുരേന്ദ്രന് 10000 വോട്ടിന്‍റെ വിജയം ഉറപ്പാക്കണമെന്ന് അമിത് ഷാ; സാഹചര്യങ്ങള്‍ അനുകൂലമെന്ന് സര്‍വെ

English summary
kodiyeri balakrishnan and mullappalli on nss statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X