കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ സ്ത്രീകളെ കയറ്റാനോ ഇറക്കാനോ പാർട്ടി ഇല്ല! നിലപാട് വ്യക്തമാക്കി കോടിയേരി

  • By Anamika Nath
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വിറളി പിടിച്ചിരിക്കുകയാണ്. പുരോഗമനപരമെന്ന് വിളിക്കാവുന്ന സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നവരില്‍ രാജ്യം ഭരിക്കുന്ന ബിജെപിക്കൊപ്പം രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസുമുണ്ട്.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ഇരുപാര്‍ട്ടികളുടേയും ശ്രമം തകൃതിയായി നടക്കുന്നു. ഭരണകക്ഷിയായ സിപിഎമ്മിന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന അഭിപ്രായമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിനെ ടാര്‍ജറ്റ് ചെയ്തുകൊണ്ടാണ് ബിജെപിയും കോണ്‍ഗ്രസും വിശ്വാസികളെ ഇളക്കുന്നത്. അക്കാര്യത്തില്‍ സിപിഎമ്മിന് ആശങ്കയുണ്ട് താനും. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.

ശബരിമല: പുലരേണ്ടത് ശാന്തി

ശബരിമല: പുലരേണ്ടത് ശാന്തി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശബരിമല വിഷയത്തിലെ മയപ്പെടുത്തിയ നിലപാട് പ്രഖ്യാപനം. ശബരിമല: പുലരേണ്ടത് ശാന്തി എന്ന തലക്കെട്ടിലാണ് ലേഖനം. ശബരിമലയില്‍ സ്ത്രീകളെ കയറ്റാനും ഇറക്കാനും സിപിഎം ഇല്ല എന്നാണ് കോടിയേരി പറയുന്നത്.

പ്രചാരണങ്ങൾക്ക് മറുപടി

പ്രചാരണങ്ങൾക്ക് മറുപടി

ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന തരത്തിലാണ് സംഘപരിവാറുകാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നത്. സിപിഎം വിശ്വാസത്തെ ഇല്ലാതാക്കാന്‍ കൂട്ട് നില്‍ക്കുന്നു എന്ന തരത്തിലും പ്രചാരണമുണ്ട്. അവയ്ക്കുള്ള മറുപടി എന്നോണമാണ് കോടിയേരിയുടെ വാക്കുകള്‍.

കയറ്റാനും ഇറക്കാനും സിപിഎം ഇല്ല

കയറ്റാനും ഇറക്കാനും സിപിഎം ഇല്ല

ശബരിമലയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. താല്‍പര്യമില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ അങ്ങോട്ട് പോകേണ്ടതില്ല. സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാനും വരാനുമൊന്നും സിപിഎം ഇടപെടില്ല എന്നാണ് കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്.

ഇഷ്ടമുള്ളവർക്ക് പോകാം

ഇഷ്ടമുള്ളവർക്ക് പോകാം

പുരുഷന്മാരായ അയ്യപ്പഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിലും സിപിഎം ഇതുവരെ ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം അല്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അങ്ങനെയിരിക്കെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണ് എന്നും കോടിയേരി തുറന്നടിക്കുന്നു.

വിശ്വാസികൾ കണ്ണ് തുറക്കണം

വിശ്വാസികൾ കണ്ണ് തുറക്കണം

ക്ഷേത്ര പ്രവേശന വിളംബരം വന്നതോടെ എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാം എന്നായി. അതുകൊണ്ട് ദേവന്മാര്‍ പിണങ്ങിപ്പോയില്ലല്ലോ. ഹരിഹരപുത്രനാണെങ്കിലും അയ്യപ്പന്‍ സ്ത്രീവിദ്വേഷി അല്ല. ഹരി വിഷ്ണുവാണെങ്കില്‍ ലക്ഷ്മിയാണ് പത്‌നിയെന്നും ഹരന്‍ ശിവനാണെങ്കില്‍ ഭാര്യ പാര്‍വ്വതിയാണ് എന്നും ലീലാവതി ടീച്ചര്‍ പറയുമ്പോള്‍ വിശ്വാസികള്‍ കണ്ണ് തുറക്കേണ്ടതാണ്.

ഗുരുവായൂരിൽ എന്താണ് പ്രശ്നം

ഗുരുവായൂരിൽ എന്താണ് പ്രശ്നം

സ്ത്രീകള്‍ കയറുമ്പോളുള്ള തിരക്കാണ് പ്രശ്‌നമെങ്കില്‍ ഗുരുവായൂര്‍ അടക്കമുളള ക്ഷേത്രങ്ങളില്‍ നേരിടാത്ത എന്ത് പ്രശ്‌നമാണ് സ്ത്രീകള്‍ വരുന്നത് കൊണ്ട് ശബരിമലയില്‍ മാത്രം നേരിടാന്‍ പോകുന്നത് എന്ന ലീലാവതി ടീച്ചറിന്റെ ചോദ്യവും പ്രസക്തമാണ്. സ്ത്രീയെ രണ്ടാം തരക്കാരാക്കുന്നതിന് അറുതി വരുത്തുന്ന വിധിയാണ് സുപ്രീം കോടതിയുടേത് എന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.

Recommended Video

cmsvideo
ശബരിമലയെ തകർക്കാൻ വന്നാൽ ചെങ്കൊടി റോഡിലിട്ട് കത്തിക്കും
സിപിഎമ്മിനെതിരെ പ്രശ്നമുണ്ടാക്കുന്നു

സിപിഎമ്മിനെതിരെ പ്രശ്നമുണ്ടാക്കുന്നു

വിധിയുടെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ എന്ന പേരില്‍ വിശ്വാസികളെ തെരുവിലിറക്കി സമരത്തിന് ശ്രമിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും അക്കാര്യത്തില്‍ കൈകോര്‍ത്തിരിക്കുന്നു. സിപിഎം ന്യൂനപക്ഷ സ്ത്രീകളുടെ കാര്യങ്ങളില്‍ ഇറങ്ങാറില്ലല്ലോ എന്ന് ചോദിക്കുന്ന അയ്യപ്പസേവാ സംഘക്കാര്‍ ചരിത്രം മറച്ച് പിടിക്കുന്നു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ പ്രശ്‌നത്തിലും ബഹുഭാര്യത്വ പ്രശ്‌നത്തിലും അചഞ്ചലമായ നിലപാടായിരുന്നു സിപിഎമ്മിന്റേത് എന്നും കോടിയേരി പറയുന്നു.

ബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെ

കണ്ടപ്പോൾ അവൻ ആദ്യമായി കരഞ്ഞു, ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു.. ബാലുവിനെ ഓർത്ത് വിതുമ്പി സ്റ്റീഫൻകണ്ടപ്പോൾ അവൻ ആദ്യമായി കരഞ്ഞു, ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു.. ബാലുവിനെ ഓർത്ത് വിതുമ്പി സ്റ്റീഫൻ

English summary
Kodiyeri Balakrishnan's artice about CPM stand in Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X