സിനിമയല്ല ജീവിതം; അമ്മ യോഗത്തിൽ താരങ്ങൾ പ്രതികരിച്ച രീതി ശരിയായില്ലെന്ന് കോടിയേരി!!
തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ജനറൽബോഡി മീറ്റിങ്ങിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ താരങ്ങൾ പ്രതികരിച്ച രീതി ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഘടനയെ സംഘടനയായേ ജനം കാണൂ. പൊതുവേദികളില്‍ സിനിമാക്കാരും ശ്രദ്ധിക്കണം. സിനിമയല്ല ജീവിതമെന്നും അദ്ദേഹം ഉപദേശിച്ചു. മനോരമ ന്യൂസിന്റെ നേരചൊവ്വ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അമ്മയുടെ വാർഷിക പൊതുയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഗണേഷ് കുമാറും മുകേഷും മധ്യമപ്രവർത്തകരോട് മോശമായാണ് പെരുമാറിയത്. അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നായിരുന്നു മുകേഷ് പ്രതികരിച്ചത്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർ ദിലീപിനെ വേട്ടയാടുന്നുവെന്ന ആരോപണവുമായി ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. ആടിനെ പട്ടിയാക്കി,പട്ടിയെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന പോലെ ദിലീപിനെ വെട്ടാടാൻ അനുവദിക്കില്ലെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്.

രാജ്യത്ത് നിയമ വ്യവസ്ഥയുണ്ടെന്നും അവർ അക്കാര്യം അന്വേഷിച്ച് കണ്ടെത്തുമെന്നും ഗണേഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അതേസമയം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പുതിയ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. ഗൂഢാലോചനയെ കുറിച്ച് ആദ്യം സൂചന ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications