കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭച്ചേച്ചിക്ക് പിന്നാലെ ഗവർണർക്കെതിരെ വാളെടുത്ത് കോടിയേരിയും!! ഉപദേശകൻ മാത്രമാണെന്ന് മറക്കേണ്ട!!

ക്രമസമാധാനം സംസ്താന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും അതിൽ തലയിടാൻ ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കിയിരിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇടപെട്ട ഗവർണർ പി സദാശിവത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയെന്ന ഗവർണറുടെ ട്വീറ്റിനെ വിമർശിച്ചാണ് കോടിയേരി എത്തിയിരിക്കുന്നത്. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.

<strong>ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങുന്നു!! ഇനി പുതിയ അഭിഭാഷകൻ! പോലീസിന്റെ ആ വാദങ്ങൾ ഇനി ഫലിക്കില്ല!!</strong>ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങുന്നു!! ഇനി പുതിയ അഭിഭാഷകൻ! പോലീസിന്റെ ആ വാദങ്ങൾ ഇനി ഫലിക്കില്ല!!

ഗവർണറുടെ നടപടി ഫെഡറൽ സംസ്ഥാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറയുന്നു. ക്രമസമാധാനം സംസ്താന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും അതിൽ തലയിടാൻ ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കിയിരിക്കുന്നു. ഗവർണർക്ക് ഉപദേശകന്റ റോൾ മാത്രമാണുള്ളതെന്നും കോടിയേരി പറയുന്നു.

പ്രതിഷേധം ട്വീറ്റിനെതിരെ

പ്രതിഷേധം ട്വീറ്റിനെതിരെ

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ പിണറായിയെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. സൗഹാർദപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതിനെ കുറിച്ച് ഗവർണർ ഇട്ട ട്വീറ്റാണ് വിവാദമായത്. പിണറായിയെ വിളിച്ചു വരുത്തിയതിനെ സമൺ എന്നായിരുന്നു ഗവർണർ വ്യക്തമാക്കിയത്. ഇതിനെതിരെയാണ് പ്രതിഷേധം.

ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു

ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു

ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയെയും ഫെഡറൽ സംവിധാനത്തെയും ദുർബലപ്പെടുത്തുന്നതാണെന്നാണ് കോടിയേരിയുടെ വിമർശനം. ഗവർണർ വിളിച്ചപ്പോൾ മുഖ്യമന്ത്രി എത്താതിരുന്നെങ്കിൽ അത് സൃഷ്ടുക്കുമായിരുന്ന വിവാദം ചെറുതാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

തലയിടാൻ അനുവദിക്കില്ല

തലയിടാൻ അനുവദിക്കില്ല

നിലവിലെ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ നടത്തിയ ഇടപെടലുകളെ സംസ്ഥാന സർക്കാരുമായുള്ള യുദ്ധപ്രഖ്യാപനമായി കാണേണ്ടതില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു. ക്രമസമാധാനം സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും ഇതിൽ തലയിട്ട് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു.

പദവി അലങ്കാരം മാത്രം

പദവി അലങ്കാരം മാത്രം

ഭരണഘടനാ പരമായി ഗവർണറുടെ പദവി അലങ്കാരം മാത്രമാണെന്നാണ് കോടിയേരി പറയുന്നത്. സംസ്ഥാനത്ത് ഉപദേശകന്റെ റോൾ മാത്രമാണ് ഗവർണർക്കുള്ളതെന്നും കോടിയേരി ഓർമിപ്പിക്കുന്നു.

തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം

തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം

ചില കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് കോടിയേരി ആരോപിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില പൊതുവിൽ ഭദ്രമാണെന്നാണ് കോടിയേരി പറയുന്നത്. സമാധാനം പുരണമെന്നതിലാണ് എൽഡിഎഫ് സർക്കാർ ഊന്നൽ നൽകുന്നതെന്നും ഗവർണർക്ക് ഈ വിഷയത്തിൽ താത്പര്യമുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. അതിനാലാണ് ഗവർണർ ക്ഷണിച്ചപ്പോൾ പിണറായി പോയതെന്നും അദ്ദേഹം.

കേന്ദ്രത്തിനെതിരെ

കേന്ദ്രത്തിനെതിരെ

സംസ്ഥാന സർക്കാരുകൾക്കെതിരെ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുന്ന കേന്ദ്ര സർക്കാർ നടപടികളെയും കോടിയേരി വിമർശിക്കുന്നുണ്ട്. പിണറായി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ മോഹമുള്ളവരാണ് മോദി സർക്കാരും സംഘപരിവാറുമെന്ന് കോടിയേരി ആരോപിക്കുന്നു. ഈ രാഷ്ട്രീയം തിരിച്ചറിയാനുള്ള പക്വത എൽഡിഎഫിനും മുഖ്യമന്ത്രിക്കുമുണ്ടെന്ന് കോടിയേരി പറയുന്നു.

ആസൂത്രിത നീക്കം

ആസൂത്രിത നീക്കം

സിപിഎമ്മിനെതിരെ ആർഎസ്എസ് നടത്തുന്നത് ആസൂത്രിത നീക്കമാണെന്ന് കോടിയേരി കുറ്റപ്പെടുത്തുന്നു. പിണറായിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള സർവകക്ഷി സമാധാന യോഗങ്ങളും ബിജെപി ആർഎസ്എസുമായി നടത്തിയ ചർച്ചകളും നല്ല ചുവടുവയ്പ്പായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ ചർച്ചകളിൽ കൈക്കൊണ്ട തീരുമാനങ്ങൾ ലംഘിക്കുന്നതിൽ ആർഎസ്എസിനും ബിജെപിക്കും മനഃസാക്ഷിക്കുത്തില്ലെന്നും കോടിയേരി പറയുന്നു.

ആർഎസ്എസ് ലക്ഷ്യം

ആർഎസ്എസ് ലക്ഷ്യം

കേരളത്തെ വർഗീയ വിളനിലമാക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് കോടിയേരി ആരോപിക്കുന്നു. എന്തൊക്കെ പ്രകോപനം ഉണ്ടായാലും ആക്രമണം പാടില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു. ഏതോഘട്ടത്തിൽ കൈവിട്ടു പോയ ഈ സംസ്കാരം തിരിച്ചു പിടിച്ച് സമാധാന പൂർണമായ രാഷ്ട്രീയ പ്രവർത്തനം ഉറപ്പുവരുത്തണമെന്നും അതിന് സിപിഎം മുൻകൈ എടുക്കുമെന്നും കോടിയേരി.

English summary
kodiyeri balakrishnan criticise governor in party mouthpiece.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X