കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരി പറഞ്ഞത് പാര്‍ട്ടി നിലപാട്; കെ രാധാകൃഷ്ണനെ തള്ളി കോടിയേരിയും

കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് പറഞ്ഞ വിവാദത്തില്‍ സിപിഎം സംസ്ഥാന നേതൃത്വവും കെ രാധാകൃഷ്ണനെ തള്ളിപ്പറഞ്ഞു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തയ കെ രാധാകൃഷ്ണനെ സിപിഐം സംസ്ഥാന നേതൃത്വവും കൈവിട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാ റാം യെച്ചൂരിയുടെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റേയും നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വിവാദപരിമാര്‍ശത്തില്‍ സിതാറാം യെച്ചൂരി പറഞ്ഞത് തന്നെയാണ് പാര്‍ട്ടി നിലപാട്. ഇതിനപ്പുറമൊരു നിലപാടില്ല. എന്നാല്‍ കെ രാധാകൃഷ്ണന്‍ എന്തോ വലിയ കുഴപ്പം കാട്ടി എന്നതരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ഇത് യഥാര്‍ത്ഥ പ്രശ്‌നങ്ങളെ വഴിതിരിച്ച് വിടുമെന്നും കോടിയേരി പറഞ്ഞു.

Kodiyeri-Balakrishnan

കെ രാധാകൃഷ്ണന്‍ പീഡനക്കേസ് ഇരയുടെ പേര് പറയരുതായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വടക്കാഞ്ചേരി സംഭവമുണ്ടായത്. അന്നു പരാതി നല്‍കിയില്ല. ഇപ്പോള്‍ പരാതി നല്‍കിയതിനു പിന്നില്‍ ദുരുദ്ദേശ്യങ്ങളുണ്ടെന്ന് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഗുണ്ടാ ക്വട്ടേഷന്‍ കേസില്‍ സക്കീര്‍ ഹുസൈന്റെ പങ്കിനെപ്പറ്റി പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ നടപടിയില്‍ കെ രാധാകൃഷ്ണനെതിരെ സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത് വന്നിരുന്നു. കൂട്ട ബലാല്‍സംഗ കേസിലെ ഇരയുടെ പേര് കെ രാധാകൃഷ്ണന്‍ പറയരുതായിരുന്നുവെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. രാധാകൃഷ്ണനെതിരെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും രംഗത്ത് വന്നിരുന്നു.

English summary
CPM State secretary Kodiyeri Balakrishnan criticism against K Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X