മാട്ടിറച്ചി തിന്നുന്നവരെ കൊല്ലാനോ എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട്? കോടിയേരി പറയുന്നു
തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കി മാറ്റാനുള്ള ആസൂത്രിത ശ്രമാണ് എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ ആട്ടിറച്ചി തിന്നുന്നവരെ കൊല്ലുന്നവരാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു, സമുദായത്തിന്റെ ഉന്നതരേയും ആള്‍ദൈവങ്ങളേയും കൂട്ടുപിടിച്ചാണ് ഇത്തരം നീക്കങ്ങളെന്നും കോടിയേരി.
എസ്എന്‍ഡിപി യോഗം ഇപ്പോള്‍ ആള്‍ദൈവങ്ങള്‍ക്ക് പിന്നാലെയാണ്. ശ്രാനാരായണ ആശങ്ങള്‍ക്ക് എതിരേ പ്രവര്‍ത്തിയ്ക്കുന്ന ആര്‍എസ്എസുമായി ഒന്നിയ്ക്കാനുള്ള നീക്കം വിരോധാഭാസമാണെന്നും കോടിയേരി. ഭാര്യയേയും മകനേയും കൂട്ടി ദില്ലിയ്ക്ക് പോയ വെള്ളാപ്പള്ളി കുടുംബകാര്യത്തിനാണ് പോയതെന്നും എസ്എന്‍ഡിപിയുടെ ഒരു ഭാഗം മാത്രമാണ് വെള്ളാപ്പള്ളിയ്‌ക്കൊപ്പമുള്ളതെന്നും കോടിയേരി പ്രതികരിച്ചു.

ആട്ടിറച്ചി തിന്നാലും കൊല്ലും
ബിജെപി ചില സാമുദായി നേതാക്കളെ കൂട്ടുപിടിച്ച് കേരളത്തെ മാട്ടിറച്ചി തിന്നാല്‍ തല്ലിക്കൊല്ലുന്നവരുടെ നാടാക്കി മാറ്റാന്‍ ഒരുങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ആള്‍ദൈവങ്ങള്‍
ആള്‍ദൈവങ്ങളെ ഒപ്പം നിര്‍ത്തിയാണ് വെള്ളാപ്പള്ളി നടേശന്റെ നീക്കമെന്നും കോടിയേരി

ഗുജറാത്ത്
കേരളത്തെ ഗുജറാത്താക്കാനാണ് ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടെന്നും കോടിയേരി

കുടുംബ കാര്യത്തിന്
ഭാര്യയ്ക്കും മകനുമൊപ്പം വെള്ളാപ്പള്ളി ദില്ലിയ്ക്ക് പോയത് കുടുംബ കാര്യത്തിന് വേണ്ടിയാണെന്നും കോടിയേരി പരിഹസിച്ചു.

സ്ഥാനമില്ല
ബിജെപിയ്‌ക്കോ അവരുമായി സ്ഥാനമുണ്ടാക്കുന്നവര്‍ക്കോ കേരള രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications