'കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് കേന്ദ്രത്തിന് ശ്രീനാരായണ ഗുരുവിനോടുള്ള അവഹേളനം' - കോടിയേരി
'കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് കേന്ദ്രത്തിന് ശ്രീനാരായണ ഗുരുവിനോടുള്ള അവഹേളനം' - കോടിയേരി
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതിൽ വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിശ്ചല ദൃശ്യം ഒഴിവാക്കിയത് ശ്രീനാരായണ ഗുരുവിനോടുള്ള അവഹേളനം എന്നാണ് കോടിയേരി വ്യക്തമാക്കിയത്.
നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നു. തൊട്ടു കൂടായ്മയുടെയും തീണ്ടി കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്.

മഹാനായ നവോത്ഥാന നായകനെ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാം എന്ന് അറിയിച്ച് മോഡല്‍ സമര്‍പ്പിച്ചു. അന്തിമ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തി. എന്നാല്‍, രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി. സ്ത്രീ സുരക്ഷ എന്ന ആശയം മുൻ നിര്‍ത്തി ജടായുപ്പാറയിലെ പക്ഷി ശില്‍പ്പവും ചുണ്ടന്‍ വള്ളവും ആണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണം എന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

ബി ജെപി ക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താന്‍ കേന്ദ്രം തയ്യാറാവണം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ, ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം ഉള്‍പ്പെടുത്തണം എന്നും കോടിയേരി ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് ഇങ്ങനെ ;-

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. റിപ്പബ്ലിക് ദിന പരേഡില്‍ കേരളം നല്‍കിയ നിശ്ചല ദൃശ്യത്തിന്റെ മോഡലില്‍, സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന്‍ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.

കേരളം ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിച്ച് അതിന്റെ മോഡല്‍ സമര്‍പ്പിച്ചു. ഈ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ പറയുകയും അന്തിമ ചുരുക്കപ്പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തതായിരുന്നു. എന്നാല്‍, രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ബി ജെ പി യ്ക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല.
Recommended Video

ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താന്‍ കേന്ദ്രം തയ്യാറാവണം. റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന്റെ, ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണം.- എന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കും എന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാം എന്ന വ്‌ളാഡമിര്‍ ലെനിന്റെ വാചകം ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടിയേരിയയുടെ പ്രതികരണം. സി. പി. ഐ. എം ഒരു മതത്തിനും എതിരല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. സി. പി. ഐ. എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പ്രതികരിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും എതിരെ രൂക്ഷമായ ഭാഷയിൽ കോടിയേരി പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications