Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി സരിതയെ രാത്രി വിളിച്ചത് ഭാഗവതം പറയാനാണോയെന്ന് കോടിയേരി

തിരുവനന്തപുരം: സരിതയെ നന്നായി അറിഞ്ഞയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞപ്പോള്‍ അതിനു പിന്നാലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും വിമര്‍ശനമുന്നയിച്ചു. സോളാര്‍ വിഷയം പോലുള്ള ചീഞ്ഞ ആരോപണങ്ങള്‍ നേരിട്ടുള്ള മുഖ്യമന്ത്രി കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് കോടിയേരി പറഞ്ഞത്.

സരിത എസ് നായരെ ഉമ്മന്‍ചാണ്ടി രാത്രി വിളിച്ചെന്നുള്ള ആരോപണത്തെ ഉമ്മന്‍ചാണ്ടി നിഷേധിച്ച സാഹചര്യത്തില്‍ പലരും വിമര്‍ശനുവുമായി രംഗത്തെത്തിയിരുന്നു. സരിതയെ ഉമ്മന്‍ചാണ്ടി രാത്രി വിളിച്ചത് ഭാഗവതം പറയാനാണോ, ഭരണഘടന പഠിപ്പിക്കാനാണോയെന്നാണ് കോടിയേരി ചോദിച്ചത്. പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയാനുമതി സ്പീക്കര്‍ നിഷേധിച്ചതിനു പിന്നാലെയാണ് കോടിയേരിയുടെ പരിഹാസം.

kodiyeri-balakrishnan

മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത്. സരിതയെ നന്നായി അറിഞ്ഞയാളാണ് മുഖ്യമന്ത്രിയെന്ന് വിഎസ് അച്യുതാനന്ദന്‍ പറയുകയുണ്ടായി. ക്ലിഫ്ഹൗസിന്റെ അടുക്കളയില്‍ പോലും പാസ് പോലുമില്ലാതെ കയറാന്‍ അനുമതിയുള്ളയാളാണ് സരിതയെന്നും വിഎസ് പറഞ്ഞു.

അതേസമയം, പൊതുപ്രവര്‍ത്തകനെന്ന നിലയിലുള്ള മാന്യത പോലും പ്രതിപക്ഷം തനിക്ക് നല്‍കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊലക്കേസ് പ്രതിയുടെ ആരോപണങ്ങളുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+