Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വരാജിന് കോടിയേരിയുടെ താക്കീത്; അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പറയേണ്ടതില്ല

തിരുവനന്തപുരം: എം സ്വരാജിന് താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പറയേണ്ടതില്ല. ഇരു പാര്‍ട്ടിക്കും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് നേരിട്ട് പറയാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അവസരവാദപരമായ നിലപാട് ഇടത്പക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാകില്ലെന്ന് 1964ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തിരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലമായ ഇടത്പക്ഷ ഐക്യത്തിന് സിപിഐ തയ്യാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയമെന്നും കോടിയേരി പറഞ്ഞു.

 ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു

ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു

സിപിഎമ്മും സിപിഐയും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ആ സമയത്ത് സിപിഐ-സിപിഎം ഭിന്നത മൂര്‍ച്ഛിക്കുകായണെന്ന വരുത്തിതതീര്‍ക്കാന്‍ ചില തത്പര കക്ഷികള്‍ ശ്രമിക്കുകയാണ്.

ശ്രമം വിലപ്പോവില്ല

ശ്രമം വിലപ്പോവില്ല

സിപിഎം-സിപിഐ ഭിന്നത മൂര്‍ച്ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സംഭവങ്ങള്‍

പ്രാദേശിക സംഭവങ്ങള്‍

അഖിലേന്ത്യാ തലത്തിലോ സംസ്ഥാന തലത്തിലോ രണ്ട് പാര്‍ട്ടികളും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ രണ്ട് പാര്‍ട്ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമമെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

ലയന സമ്മേളനം

ലയന സമ്മേളനം

ഉദയം പേരുരില്‍ സിപിഎം വിട്ടുവന്ന വിമതരെ സ്വീകരിച്ച് സിപിഐ ലയന സമ്മേളനം നടത്തിയത് മുതലാണ് എറണാകുളം ജില്ലയില്‍ സിപിഐ-സിപിഎം തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്.

ജനയുഗം മുഖപ്രസംഗം

ജനയുഗം മുഖപ്രസംഗം

ജീവിതത്തില്‍ ഒരു സിപിഐക്കാരനെ കാണുന്നത് പ്രിഡിഗ്രിക്ക് പടിക്കുമ്പോഴാണെന്ന് എം സ്വരാജ് പറഞ്ഞിരുന്നു. തുടര്‍ന്ന് കപ്പലണ്ടി കമ്മ്യൂണിസ്റ്റ്, ഗര്‍ഭം, തക്കാളി കൃഷി ചെയ്യേണ്ട, തല തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ജനയുഗത്തില്‍ സ്വരാജിനെതിരെ മുഖപ്രസംഗം എഴുതിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+