കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റപത്രത്തില്‍ പേരില്ല, ബിനീഷിന് ജാമ്യം ലഭിച്ചേക്കും; സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി എത്തിയേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരില്‍ നിന്നുള്ള നേതാക്കലെ മറികടന്നുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദഴിയിലേക്ക് എ വിജയരാഘവന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎം ഇപ്പോള്‍ നിര്‍ണായക നീക്കം നടത്തുന്നതെന്നാണ് സൂചന.

cpm

കൂടാതെ ബംഗളൂരു മയക്കുമരുന്ന് കേസിലെ കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയുടെ പേരില്ല എന്നതും കോടിയേരിയുടെ മടങ്ങിവരവിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൈക്കോടതിയെ സമീപിക്കുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചരണം ശക്തമാണ്. എന്നാല്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിഗണിച്ചില്ല.

കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി സര്‍വേ, 91 സീറ്റുകള്‍ വരെ ലഭിക്കും!!കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി സര്‍വേ, 91 സീറ്റുകള്‍ വരെ ലഭിക്കും!!

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

അതേസമയം, ചികത്സ തുടരുന്ന കോടിയേരി ഇതുവരെ പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. 2 മാസം കൂടി ചികിത്സ തുടര്‍ന്നേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ യാത്രയ്ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഉണ്ട്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയില്‍ തിരുവനന്തപുരത്ത് സമാപന സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തില്ലായിരുന്നു. അതേസമയം, കോടിയേരി തിരികെ എത്തുന്നതോടെ എ വിജയരാഘവന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

പിസി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും: തുറന്നടിച്ച് നേതാക്കൾപിസി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും: തുറന്നടിച്ച് നേതാക്കൾ

വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയിലാവും എ വിജയരാഘവന്‍ മത്സരിക്കാന്‍ ഇറങ്ങുക എന്നാണ് സൂചന. പ്രായാധിക്യം കാരണം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ സ്ഥാനവും അടുത്തിടെ ഒഴിഞ്ഞ് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറിയ വിഎസ് ഇനി തിരഞ്ഞെടുപ്പ് കളത്തിലേക്കുണ്ടായേക്കില്ല. മലമ്പുഴ നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വിജയരാഘവനെ പരിഗണിക്കുമെന്നാണ് സൂചന.

സിപിഎമ്മിനായി തിരഞ്ഞെടുപ്പ് ഗോദയില്‍ ആരൊക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നാളെ ആരംഭിക്കുംസിപിഎമ്മിനായി തിരഞ്ഞെടുപ്പ് ഗോദയില്‍ ആരൊക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നാളെ ആരംഭിക്കും

രാഹുല്‍ ഇനി കേരളത്തില്‍, കോണ്‍ഗ്രസിനെ ഉടച്ച് വാര്‍ക്കും, മുല്ലപ്പള്ളി തെറിച്ചേക്കും, പ്രചാരണം ഇങ്ങനെരാഹുല്‍ ഇനി കേരളത്തില്‍, കോണ്‍ഗ്രസിനെ ഉടച്ച് വാര്‍ക്കും, മുല്ലപ്പള്ളി തെറിച്ചേക്കും, പ്രചാരണം ഇങ്ങനെ

പിസി ജോര്‍ജ് ഇത്തവണ ഒറ്റയ്ക്ക്? പൂഞ്ഞാറില്‍ എരുമേലി പിടിച്ച ശുഭേഷ് എത്തും, തോല്‍വി ഉറപ്പ്!!പിസി ജോര്‍ജ് ഇത്തവണ ഒറ്റയ്ക്ക്? പൂഞ്ഞാറില്‍ എരുമേലി പിടിച്ച ശുഭേഷ് എത്തും, തോല്‍വി ഉറപ്പ്!!

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
Kodiyeri Balakrishnan is likely to return to the post of CPM state secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X