'വരമ്പത്ത് കൂലി' പ്രസംഗത്തെ ന്യായീകരിച്ച് കോടിയേരി... ജയിലില്‍ പോകാനും തയ്യാറെന്ന്
കൊച്ചി: വിവാദമായ പയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്നാണ് കോടിയേരി കൊച്ചിയില്‍ പറഞ്ഞത്.
ആക്രമിയ്ക്കാന്‍ വരുന്നവരെ തിരിച്ച് ആക്രമിയ്ക്കാന്‍ നിയമം അനുവദിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രസംഗം നിയമവിധേയം തന്നെയാണെന്നാണ് കോടിയേരിയുടെ പക്ഷം.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനേയും കോടിയേരി ന്യായീകരിച്ചു. ഈ വിഷയത്തില്‍ പിണറായി വിജയനെതിരെ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരും രംഗത്തെത്തിയിരുന്നു.

നിയമ വിധേയം
താന്‍ പയ്യന്നൂരില്‍ നടത്തിയ പ്രസംഗത്തില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

ആക്രമിക്കാന്‍ വരുന്നവരെ
ആക്രമിക്കാന്‍ വരുന്നവരെ തിരിച്ച് ആക്രമിക്കാന്‍ നിയമ തന്നെ അനുവദിയ്ക്കുന്നുണ്ട്. അതിലപ്പുറമൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

സഹകരിയ്ക്കും
ഏത് അന്വേഷണത്തോടും സഹകരിയ്ക്കും എന്നും കോടിയേരി വ്യക്തമാക്കി.

കലാപത്തിന് ആഹ്വാനം?
താന്‍ ഒരു കലാപത്തിനും പയ്യന്നൂര്‍ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പയ്യന്നൂരില്‍ എന്തുകൊണ്ടാണ് പിന്നീടൊന്നും സംഭവിയ്ക്കാതിരുന്നത് എന്നും കോടിയേരി ചോദിയ്ക്കുന്നു.

വരമ്പത്ത് കൂലി
ആക്രമിയ്ക്കാന്‍ വരുന്നവര്‍ വന്നതുപോലെ തിരിച്ച് പോകരുത് എന്നായിരുന്നു കോടിയേരി പറഞ്ഞത്. ഇങ്ങോട്ട് ആക്രമിച്ചാല്‍ വരമ്പത്ത് കൂലി എന്നതായിരിക്കും നയമെന്നും കോടിയേരി പറഞ്ഞിരുന്നു.

ജയിലില്‍ പോകാനും തയ്യാര്‍
ഈ പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വരികയാണെങ്കില്‍ താന്‍ അതിനും തയ്യാറാണെന്നാണ് കോടിയേരി പറയുന്നത്.

പിണറായിക്ക് പിന്തുണ
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച വിവാദത്തില്‍ കോടിയേരി പിണറായി വിജയനെ പിന്തുണച്ചു. പാര്‍ട്ടി സെക്രട്ടേറിയറ്റ് ആണ് ഗീത ഗോപിനാഥിനെ നിയമിക്കാന്‍ തീരുമാനിച്ചത് എന്നാണ് കോടിയേരി വ്യക്തമാക്കിയത്.












Click it and Unblock the Notifications