കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി സെക്രട്ടറിയാകും, ബേബി 'ബേബി' തന്നെ

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ, പാര്‍ട്ടിയുടെ പുതിയ സെക്രട്ടറി ആരെന്ന കാര്യത്തില്‍ ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവും ആയ കോടിയേരി ബാലകൃഷ്ണന്റെ പേരാണ് ഇത് സംബന്ധിച്ച് പുറത്ത് വരുന്നത്.

ദേശീയ നേതാക്കളില്‍ നിന്നുള്ള വിവരം എന്ന രീതിയില്‍ ചാനലുകളാണ് ഈ വിവരം പുറത്ത് വിടുന്നത്. കോടിയേരി ബാലകൃഷ്ണന്റെ പേര് നേരത്തെ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Kodiyeri Balakrishnan

കേരളത്തില്‍ നിന്ന് ഇപ്പോള്‍ മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മാത്രമാണ് സിപിഎമ്മിനുള്ളത്. സ്ഥാനമൊഴിയുന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കൂടാതെ എംഎ ബേബിയും കോടിയേരിയുമാണ് അത്. എന്നാല്‍ എംഎ ബേബിക്ക് സെക്രട്ടറി സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായി.

Kodiyeri and Baby

കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിയും അതിന് ശേഷം നിയമസഭയില്‍ ഹാജരാകാതെ രാജി സന്നദ്ധത അറിയിച്ചതും എല്ലാം ബേബിക്കെതിരെ വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാറിപ്പോര്‍ട്ടിലും ബേബിക്കെതിരെ വിമര്‍ശനം ഉണ്ടായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവാണ്. പിണറായി വിജയന്റെ വിശ്വസ്തനും. അതേ സമയം പാര്‍ട്ടിയില്‍ വിഎസിനോട് അനുനയ രീതിയില്‍ സംസാരിക്കാന്‍ മാത്രം അടുപ്പമുള്ള ആളുമാണ് കോടിയേരി.

English summary
Kodiyeri Balakrishnan may be CPM's new state secretary: Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X