കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഖ്യാപനം പാലായില്‍ മാത്രം ഒതുങ്ങിയത് ദുരുദ്ദേശപരം; എല്‍ഡിഎഫ് പൂര്‍ണ്ണ സജ്ജമെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ടെന്നിരിക്കെ പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്‍റെ നടപടി ദുരുദ്ദേശപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒഴിഞ്ഞു കിടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം പാലായില്‍ മാത്ര ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മാസം പ്രഖ്യാപിച്ചത് ദുരുദ്ദേശപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവർ കണ്ട് പരിചയിച്ചിട്ടുള്ളൂ; ബല്‍റാംജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവർ കണ്ട് പരിചയിച്ചിട്ടുള്ളൂ; ബല്‍റാം

മഞ്ചേശ്വരത്തെ എംഎല്‍എയാണ് ആദ്യം മരിച്ചത്. എന്നിട്ടും പാലായിലും മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുക പോലും ചെയ്യുന്നില്ല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തോന്നുംപടി പ്രവര്‍ത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയത്. രണ്ട് സീറ്റുകളിലും ബിജെപിക്ക് വിജയം ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

kodikodiyeri

പാലാ ഉപതിരഞ്ഞെടുപ്പിന് ഇടതുമുന്നണി പൂര്‍ണ്ണസജ്ജമാണെന്നും കോടിയേരി വ്യക്തമാക്കി. കെഎം മാണി എതിരാളിയായിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ വോട്ടിന്‍റെ ശതമാനത്തിലാണ് ഇടതുപക്ഷ മുന്നണി പരാജയപ്പെട്ടത്. ശുഭപ്രതീക്ഷയോടെ തന്നെ പാലായില്‍ മത്സരിക്കു. ആര് സ്ഥാനാര്‍ത്ഥിയാവുമെന്നുള്‍പ്പടേയുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് തീരുമാനിക്കുമെന്നും ശബരിമല ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ മാറിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പാലായില്‍ കാഹളം മുഴങ്ങി; അങ്കം അടുത്തമാസം 27 ന്, യുഡിഎഫില്‍ നിഷ?, ഇടതില്‍ മാണി സി കാപ്പന്‍?പാലായില്‍ കാഹളം മുഴങ്ങി; അങ്കം അടുത്തമാസം 27 ന്, യുഡിഎഫില്‍ നിഷ?, ഇടതില്‍ മാണി സി കാപ്പന്‍?

പാലാ നിയോജക മണ്ഡലത്തില്‍ അടുത്തമാസം 23 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം. ആഗസ്ത് 28 ന് ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കമ്മീഷന്‍ പുറത്തിറക്കും. സെപ്തബര്‍ നാലാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 23 ന് വോട്ടെടുപ്പ് കഴിഞ്ഞ് 27 ന് ഉപതിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും.

English summary
kodiyeri balakrishnan on pala byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X