Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിച്ചെടുത്ത സി ഡി മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരിശോധിക്കണം: കോടിയേരി, മുഖ്യന്‍ ഇതിന് തയാറാകുമോ?

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ സി ഡി സരിതയുടെ കത്ത് കാണാതായതുപോലെ അപ്രത്യക്ഷമാവുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റി നിര്‍ത്തി കേസന്വേഷിക്കണം.

സിഡി അപ്രത്യക്ഷമാകുന്നതോടെ സോളാര്‍ കമ്മീഷനു മുന്‍പില്‍ ഒരു തെളിവും എത്തില്ലെന്നും കോടിയേരി പറഞ്ഞു. പിടിച്ചെടുത്ത സി ഡികളും പെന്‍ഡ്രൈവുകളും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറാവണമെന്നും കോടിയേരി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്തി കേസന്വേഷിക്കണം

ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്തി കേസന്വേഷിക്കണം

ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തി കേസന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ കമ്മീഷനു മുമ്പിന്‍ തെളിവുകള്‍ വരില്ല

സോളാര്‍ കമ്മീഷനു മുമ്പിന്‍ തെളിവുകള്‍ വരില്ല

സരിതയുടെ കത്ത് കാണാതയതുപോലെ സി ഡിയും അപ്രത്യക്ഷമാവും. ഇതോടെ സോളാര്‍ കമ്മീഷന് മുന്നില്‍ ഒരു തെളിവുകളും എത്തില്ലെന്ന് കോടിയേരി പറഞ്ഞു.

അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു

അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു

അധികാരം ദുര്‍വിനിയോഗം ചെയ്ത് അന്വേഷണം ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സി ഡികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരിശോധിക്കാന്‍ തയാറാകണം

സി ഡികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരിശോധിക്കാന്‍ തയാറാകണം

പോലിസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സി ഡികളും പെന്‍ഡ്രൈവുകളും മറ്റും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറാവണം.

സിഡി പരിശോധിച്ചാല്‍ സത്യം തെളിയും

സിഡി പരിശോധിച്ചാല്‍ സത്യം തെളിയും

ബിജു രാധാകൃഷ്ണന്‍ സിഡി ഹാജരാക്കിയില്ലെങ്കിലും ഇത് പോലിസ് പരിശോധിച്ചാല്‍ സത്യം തെളിയും. ഇതിന് ഉമ്മന്‍ ചാണ്ടി തയാറാണോയെന്നും കോടിയേരി ചോദിച്ചു.

ഉദ്യോഗസ്ഥരെ ബലിയാടും

ഉദ്യോഗസ്ഥരെ ബലിയാടും

ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷനു മുന്‍പില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ലോക്‌നാഥ് ബഹറെയെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റിയതുപോലെ ഇപ്പോഴുള്ള ഉദ്യോഗസ്ഥരെയും ബലിയാടാനുള്ള നീക്കമാണ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+