ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകള്‍; എന്താണ് സംഭവം? തെളിവുകള്‍
കണ്ണൂര്‍ ; സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യുന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികസനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്തോഷ് മാധവ് സര്‍ക്കാര്‍ മിച്ച ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കോടിയേരിയുടെ പ്രതികരണം.
ഭൂപരിഷ്‌കരണ നിയമത്തെ സര്‍ക്കാര്‍ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. കെപിസിസി പ്രസിഡണ്ട് വിഎം സുധീരനേക്കാള്‍ സ്വാധീനം സന്തോഷ് മാധവനും മറ്റുമുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.

ഇതില്‍ സമഗ്രാന്വേഷണം വേണമെന്നും കോടിയേരി പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഈ തീരുമാനങ്ങളെല്ലാം റദ്ദാക്കും. പൊതു സമ്പത്ത് സൂക്ഷിക്കുന്ന സമീപനം ഉണ്ടാകും, പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടത്.
ഈ ഭരണം തുടര്‍ന്നാല്‍ അവശേഷിക്കുന്ന ഭൂമി ബാക്കിയുണ്ടാകുമോയെന്നും കോടിയേ രി ചോദിച്ചു. മിച്ച ഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ സന്തോഷ് മാധവന്‍ ഉള്‍പ്പെടുന്ന കമ്പനിക്കായി വിട്ടു നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications