Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി കേരളമാകുമെങ്കില്‍ ജനങ്ങള്‍ അതിന് തയ്യാറാകണം; ബിജെപിയെ തോല്‍പ്പിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: ബി ജെ പി തോറ്റാല്‍ ഉത്തര്‍ പ്രദേശ് കേരളമാകുമെങ്കില്‍ ജനങ്ങള്‍ അതിന് തയ്യാറാകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യോഗിയുടെ വിശകലനം പ്രാവര്‍ത്തികമാക്കാന്‍ യു പിയിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇത്തവണ ബി ജെ പിയെ തോല്‍പ്പിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് അത് വലിയ നേട്ടമായിരിക്കും. അങ്ങനെ സംഭവിക്കണമെന്നാണ് സി പി എം ആഗ്രഹിക്കുന്നതെന്ന് കോട്ിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ കഴിയാത്ത ഭരണമാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സംസ്ഥാനമാണത്. കാട്ടു നീതിയാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഭരണമികവിലും, ആരോഗ്യസൂചികയിലും, സുസ്ഥിര വികസന സൂചികയിലുമെല്ലാം കേരളം ഒന്നാമതാണ്. എന്നാല്‍ യുപി ഏറ്റവും പിന്നിലാണുള്ളത്.

kodieri

സര്‍വ്വ മേഖലയിലും ഉത്തര്‍പ്രദേശ് കേരളത്തെക്കാള്‍ പിന്നിലാണ്. സ്ത്രീ സാക്ഷരതയിലും, ആയുര്‍ ദൈര്‍ഘ്യത്തിലും കേരളം രാജ്യത്ത് മുന്നിലാണ്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കണമെങ്കില്‍ ബി ജെ പിയെ തോല്‍പ്പിക്കണം. ബി ജെ പിയെ തോല്‍പ്പിച്ചാല്‍ യു പിയിലെ ജീവിത നിലവാരം മെച്ചപ്പെടും. ഈ രാഷ്ട്രീയ വിവാദങ്ങള്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യോഗിയെ തിരുത്താന്‍ കേരളത്തിലെ ബി ജെ പിക്കാര്‍ രംഗത്തുവരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യോഗി ആദിത്യനാഥ് കേരളത്തെ അങ്ങേയറ്റം അപഹസിച്ചു നടത്തിയ പ്രസ്താവന സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ. ജോണ്‍ബ്രിട്ടാസ് എംപി സഭയില്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു. അതോടൊപ്പം ടയര്‍വില കൂട്ടാന്‍ ഒത്തുകളിച്ച എംആര്‍എഫ് ഉള്‍പ്പെടെയുള്ള ടയര്‍ കമ്പനികള്‍ക്കുമേല്‍ ശക്തമായ നടപടി സ്വീകരിക്കണം എന്ന ആവശ്യവും രാജ്യസഭയില്‍ ഉന്നയിക്കുകയും പ്രത്യേക പരാമര്‍ശമായി സബ്മിഷന്‍ നടത്തുകയും ചെയ്തു.

ഒത്തുകളിച്ച് ടയര്‍വില കൂട്ടിയതിന് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് ടയര്‍ കമ്പനികള്‍ക്ക് കോംപറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) 1,788 കോടി രൂപ പിഴ ചുമത്തിയിരുന്നു. അപ്പോളോ ടയേഴ്സ്425.53 കോടി, എംആര്‍എഫ്622.09 കോടി, സിയറ്റ് 252.16 കോടി, ജെ കെ ടയര്‍ 309.95 കോടി, ബിര്‍ളാ ടയേഴ്സ്178.33 കോടി എന്നിങ്ങനെയാണ് പിഴ.

ടയര്‍ ഉല്‍പ്പാദനമേഖലയില്‍ പ്രബലരായ നാലോ അഞ്ചോ കമ്പനികള്‍ ചേര്‍ന്ന് ടയറിന്റെ വിപണിവില നിര്‍ണയിക്കാന്‍ നടത്തിയ ഗൂഢാലോചനകളും ചരടുവലികളും വ്യക്തമാക്കുന്നതാണ് സിസിഐ ഉത്തരവ്. എംആര്‍എഫ് ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ ഉത്പാദക കമ്പനിയാണ്. ഈ മേഖലയിലെ പ്രബല ശക്തികളാണ് മറ്റ് കമ്പനികളും. ദുര്‍ഘടവഴികളില്‍ ഓടിക്കുന്ന വണ്ടികളിലുപയോഗിക്കുന്ന ക്രോസ്പ്ലൈ/ബയസ് ടയറുകളുടെ ഉല്‍പ്പാദനവും വിതരണവും നിയന്ത്രിച്ച് അവരവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ടയറുകളുടെ വില കൂട്ടാന്‍ കമ്പനികള്‍ ഒത്തുകളിച്ചെന്നാണ് സിസിഐ കണ്ടെത്തിയത്. ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (എടിഎംഎ) ഒരോ കമ്പനിയുടെയും ടയറുകളുടെ ഉല്‍പ്പാദനം, ആഭ്യന്തരവില്‍പ്പന, കയറ്റുമതി തുടങ്ങിയ വിവരം ശേഖരിച്ച് ടയര്‍ കമ്പനികള്‍ക്ക് കൈമാറി. നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടയര്‍ കമ്പനികള്‍ ഒത്തുകളിച്ച് വിലയുടെ കാര്യത്തില്‍ തീരുമാനമെടുത്തുമാണ് ഒത്തുകളി.

Recommended Video

cmsvideo
    ഇനി ചെറ്റക്കുടിലിൽ കിടക്കേണ്ട,വാവ സുരേഷിന് പുതിയ വീട് നൽകുമെന്ന് മന്ത്രി

    കൂടാതെ റബര്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കേണ്ട കാര്‍ഷിക വായ്പ്പകള്‍ പ്രമുഖ സ്വകാര്യ ബാങ്കുകളുടെ സഹായത്തോടെ ടയര്‍ കമ്പനികള്‍ കൈക്കലാക്കി എന്ന ആരോപണവും നിലവിലുണ്ട്. കര്‍ഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ വഞ്ചിക്കുന്ന വന്‍കിട ടയര്‍ കമ്പനികളുടെ ഒത്തുകളിക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. വലിയൊരു ഗൂഡാലോചനയാണ് ഇതിനുപിന്നില്‍ നടന്നിരിക്കുന്നത്. ഈ വിഷയത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+