കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങൾക്ക് കോടിയേരിയുടെ മറുപടി.. പരാതിക്കാരൻ ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ട.. ബിനോയ് ദുബായിലുണ്ട്

Google Oneindia Malayalam News

തൃശൂര്‍: മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് എങ്കില്‍ ബിനോയ് നിയമനടപടി നേരിടട്ടെ എന്ന് കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി വേദി വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. ബിനോയിക്കെതിരെ പരാതി നല്‍കിയ അറബി കേരളത്തില്‍ വന്ന് ബുദ്ധിമുട്ടേണ്ടതില്ല എന്നും ബിനോട് ദുബായിലുണ്ടെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും പരാതിക്കാരനായ അല്‍ മര്‍സൂഖി തന്നെ വന്ന് കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എംടിയേയും വെട്ടിനിരത്തി മോദി സര്‍ക്കാര്‍.. കേരളത്തിന് അപമാനം!

kodiyeri

ബിനോയിക്ക് അന്ത്യശാസനവുമായി ദുബായ് കമ്പനി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം. ഫെബ്രുവരി അഞ്ചിന് മുന്‍പ് തങ്ങളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും തീര്‍ക്കണം എന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പത്രസമ്മേളനം വിളിച്ച് വെളിപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു. കമ്പനി ഉടമ അല്‍ മര്‍സൂഖി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി തേടിയതായും വാര്‍ത്തയുണ്ട്. ബിനോയ് കോടിയേരി 13 കോടി രൂപ വായ്പ വാങ്ങി തിരിച്ചടക്കാതെ കബളിപ്പിച്ചു എന്നാണ് ജാസ് ടൂറിസം കമ്പനിയുടെ പരാതി.

English summary
Kodiyeri Balakrishnan's reply to controversies related to Binoy kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X