കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയെ അനുസരിച്ചും തിരിച്ചു പാര്‍ട്ടി സംരക്ഷിച്ചും മുന്നോട്ട്‌ രാഷ്ടീയ ജീവിതം നയിച്ച കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്‌ . ആരോഗ്യകരമായ കാരണങ്ങളലാണ്‌ സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നാണ്‌ ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. പകരം ചുമതല നിലവിലെ എല്‍ഡിഎഫ്‌ കണ്‍വീനറായിട്ടുള്ള എം വിജയരാഖവനാണ്‌. ലഹരിമരുന്നു കേസില്‍ മകന്‍ ബിനീഷ്‌ കോടിയേരി ഇഡിയുടെ അന്വേഷണം നേരിടുമ്പോഴാണ്‌ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം സ്വയം ഒഴിഞ്ഞ്‌ അവധിയില്‍ പ്രവേശിക്കുന്നതെന്ന പ്രത്യേകതയുണ്ട്‌.

മക്കളാല്‍ വിവാദച്ചുഴിയിലകപ്പെട്ട കോടിയേരി

മക്കളാല്‍ വിവാദച്ചുഴിയിലകപ്പെട്ട കോടിയേരി

നിണ്ടകാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വിവാദങ്ങള്‍ ഒന്നും സ്വയം വരുത്തിവെക്കാത്ത രാഷ്ട്രീയ നേതാവാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍. കോടിയേരി ബാലകൃഷ്‌ണനു തലവേദനയായി മാറിയത്‌‌ തന്റെ മക്കള്‍ ഉണ്ടാക്കിയ വിവാദങ്ങളായിരുന്നു. മക്കളായ ബിനോയ്‌ കോടിയേരിക്കെതിരേയും, ബിനീഷ്‌ കോടിയേരിക്കെതിരേയും നിരന്തരം ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കോടിയേരി ബാലകൃഷ്‌ണന്റെ രാഷ്ടട്രീയ ജീവിതത്തെ വലിയ രീതിയിലാണ്‌ ബാധിച്ചത്‌. കഴിഞ്ഞ വര്‍ഷം മൂത്ത മകന്‍ ബിനോയ്‌ കോടിയേരിക്കെതിരായി ലൈഗീക ആരോപണം ഉയര്‍ന്നു വന്നതോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെക്കേണ്ട വക്കില്‍ വരെ കോടിയേരിയെ എത്തിച്ചു. എന്നാല്‍ പാര്‍ട്ടി വേറെ മക്കള്‍ വേറെ എന്ന നിലപാടില്‍ വിവാദങ്ങളെ നേരിടുകയാണ്‌ കോടിയേരി ചെയ്‌തത്‌. പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കിയതും കോടിയേരിക്കു തുണയായി.മൂത്ത മകന്‍ ബിനോയ്‌ കോടിയേരി വിവാദങ്ങളില്‍ നിന്നും മോക്ഷം തേടുന്നതിനു മുന്‍പ്‌ തന്നെ ഇളയ മകന്‍ ബിനീഷ്‌ കോടിയേരിയുടെ വിവാദം ശരിക്കും കോടിയേരി ബാലകൃഷ്‌ണനെന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരനെ വലിയ രീതിയില്‍ ആണ്‌ സമ്മര്‍ദത്തിലാക്കിയത്‌. ബംഗളൂരു മയക്കു മരുന്നു കേസിലും, അനധികൃത സാമ്പത്തിക ഇടപാടിലും ഇഡിയുടെ അന്വേഷണം നേരിടുകയാണ്‌ ബിനീഷ്‌ കോടിയേരി. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ലഹരിമരുന്നു കേസില്‍ പ്രതിയായതോടെ പാര്‍ട്ടിക്കെതിരായ വിവാദങ്ങളും വിമര്‍ശനങ്ങളും കടുക്കുകയും ചെയ്‌തു

എന്നും കോടിയേരിയെ സംരക്ഷിച്ച്‌ പാര്‍ട്ടി

എന്നും കോടിയേരിയെ സംരക്ഷിച്ച്‌ പാര്‍ട്ടി

മക്കള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ പല തവണ ഉയര്‍ന്നപ്പോഴും പ്രതിപക്ഷവും ഘടകകക്ഷികളുമടക്കം കോടിയേരി ബാലകൃഷ്‌ണന്റെ രാജിക്ക്‌ മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്‌ണന്‍ പ്രതിരോധത്തിലായ കാലത്തെല്ലാം സിപിഎം കോടിയേരിയ സംരക്ഷിക്കുകയാണ്‌ ചെയ്‌തത്‌. നേരത്തെ ബിനോയ്‌ കോടിയെരിക്കെതിരായ വിവാദത്തില്‍ കോടിയേരി സ്വയം രാജി വെക്കാന്‍ തീരുമാനിച്ചപ്പോഴും, ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ്‌ സ്ഥാനത്ത്‌ നിന്നും മാറാന്‍ സ്വയം സന്നധത അറിയിച്ചപ്പോഴും സിപിഎം അതിനെ നിരസിച്ചു. ഏറ്റവും അവസാനം ബിനീഷ്‌ കോടിയേരിയുടെ വിവാദത്തില്‍ കോടിയേരി രാജിവെക്കണമെന്ന്‌ മുറവിളി ഉയര്‍ന്നപ്പോള്‍ പിബി തന്നെ നേരിട്ട്‌ ഇടപെട്ട്‌ കോടിയേരി ഇപ്പോള്‍ രാജിവെക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

കോടിയേരിയെന്ന പാര്‍ട്ടി സെക്രട്ടറി

കോടിയേരിയെന്ന പാര്‍ട്ടി സെക്രട്ടറി

പിണറായിവിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ 2015 ഫെബ്രുവരി മാസത്തിലാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക്‌ എത്തുന്നത്‌. പിന്നീട്‌ നീണ്ട 6 വര്‍ഷക്കാലം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌ തുടരുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പിണറായി എന്ന ഒറ്റ സ്വത്വത്തിലേക്ക്‌ ചുരുങ്ങുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്‌ കോടിയേരി എത്തുന്നത്‌. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന വിധമായിരുന്നു പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെ കോടിയേരിയുടെ പ്രവര്‍ത്തനവും. പിന്നീട്‌ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ പിണറായി വിജയന്റെ നിഴല്‍ മാത്രമായി കോടിയേരിയുടെ പദവി മാറുന്നതായാണ രാഷ്ട്രീയ കേരളം കണ്ടെത്‌. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ പിണറായി വിജയന്‍ എത്തിയതോടെ എകെജി സെന്റെറിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. പാര്‍ട്ടിയും സര്‍ക്കാരും രണ്ട്‌ തട്ടില്‍ പ്രവര്‍ത്തിക്കണമെന്ന സിപിഎം നിലപാട്‌ കഴിഞ്ഞ നാല്‌ വര്‍ഷക്കാലമായി സിപിഎമ്മിന്‌ കഴിഞ്ഞില്ലഎന്നുവേണം വിലയിരുത്തന്‍. ഇഎംസ്‌ , ഇകെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങി പിണറായി വിജയന്‍ വരെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ അരങ്ങു വാണ രാഷ്ടട്രീയ അതികായന്‍മാരില്‍ നിന്നും തരാതമ്യേനെ ദുര്‍ബലമായിരുന്നു കോടിയേരിയുടെ സെക്രട്ടറി പ്രവര്‍ത്തനം.

ആഭ്യന്തര മന്ത്രിയായി കോടിയേരി

ആഭ്യന്തര മന്ത്രിയായി കോടിയേരി

2006ല്‍ വി എസ്‌ അച്യുതാനന്തന്‍ മന്ത്രി സഭയില്‍ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്‌ന്‍. പാര്‍ട്ടിക്കുള്ളിലെ വിഎസ്‌ ,പിണറായി പക്ഷ പോര്‌ മറ നീങ്ങി പുറത്ത്‌ വന്ന കാലത്താണ്‌ കോടിയേരി ആഭ്യന്തര മന്ത്രിയായി എത്തുന്നത്‌. രാഷ്ട്രീയ ജീവിതത്തില്‍ പൊതുവേ സൗമ്യത പുലര്‍ത്തിയിരുന്ന കോടിയേരി തന്റെ മന്ത്രി പദവിയും ഇതേ സൗമ്യതയോടെയാണ്‌ കൈകാര്യം ചെയ്‌തത്‌.

രാഷ്ട്രീയ ജീവിതം

രാഷ്ട്രീയ ജീവിതം

1970കളിലാണ്‌ കോടിയേരി ബാലകൃണന്‍ തന്റെ രാഷ്ടീയ ജീവിതം ആരംഭിക്കുന്നത്‌. 1970ല്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ അംഗമായ കോടിയേരി ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ്‌ മുന്‍ നിരയിലെത്തുന്നത്‌. 1973 മുതല്‍ 1979 എസ്‌ഫ്‌ഐ സംസ്ഥാന ജറല്‍ സെക്രട്ടറിയായിരുന്നു. എസ്‌എഎഫ്‌ഐ അഖിലേന്ത്യ ജോയിന്‍ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത്‌ 16 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു. 1980മുതല്‍ 1982വരെ ഡിവൈഎഫ്ഐ ജില്ലപ്രസിഡന്റ്‌ , നാലു തവണ തലശേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു നിയമസഭാഗമായി, 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവ്‌, 2016ല്‍ വിഎസ്‌ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി, 2006മുതല്‍ സിപിഎം പി ബി മെമ്പറായ കോടിയേരി 2015ലാണ്‌ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തുന്നത്‌.

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam
വ്യക്തി ജീവിതം

വ്യക്തി ജീവിതം


1953ല്‍ കണ്ണൂര്‍ ജില്ലയിലെ കോടിയേരിയില്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണി അമ്മയുടേയും മകനായാണ്‌ കോടിയേരി ബാലകൃഷ്‌ണന്റെ ജനനം, മാഹിയിലെ മഹാത്മ ഗാന്ധി ആര്‍ട്‌സ്‌ കോളേജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ഭാര്യ വിനോദിനി. മക്കള്‍ ബിനോയ്‌, ബിനീഷ്‌

English summary
Kodiyeri Balakrishnan resigned from the post of CPIM state secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X