
'മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം'; ദേശാഭിമാനിയുടെ ലേഖനത്തിൽ കോടിയേരിയുടെ പ്രതികരണം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്താവളത്തിൽ നടത്തിയത് വധശ്രമം തന്നെയാണെന്ന് അദ്ദേഹം പാർട്ടി ലേഖനത്തിലൂടെ വ്യക്തമാക്കി.
അന്ന് കോൺഗ്രസ് പ്രവർത്തകർക്ക് മുഖ്യമന്ത്രിയെ തൊടാൻ കഴിയാതെ പോയത് ഇ പി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാൽ ആണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഇത്തരം പ്രവർത്തികൾ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ലേഖനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനുവേണ്ടി പൊലീസും ഏജൻസികളും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉറപ്പാക്കും. അക്രമികൾ പാഞ്ഞടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ ഉള്ളപ്പോൾ തന്നെയാണെന്നും കോടിയേരി പറഞ്ഞു.
'എന്റെ രഹസ്യമൊഴിയിലെ വിവരങ്ങൾ കസ്റ്റംസ് ചോർത്തി,ഇത് ജീവനു ഭീഷണിയായി'; സ്വപ്ന സുരേഷ്
അതേസമയം, സമാന വിഷയത്തിൽ ഇതിന് മുൻപും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കാൻ മൂന്നുപേർ വിമാനത്തിൽ കയറിയെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിഞ്ഞിരുന്നതായും കോടിയേരി പ്രതികരിച്ചിരുന്നു. കോഴിക്കോട് പുറമേരിയില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശം ഉണ്ടായത്.
ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം
സുരക്ഷാ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ ഇക്കാര്യം നേരത്തെ അറിയിച്ചത്. എന്നാൽ, ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി കോടിയേരി പറയുന്നിരുന്നു. അന്ന് മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഇത്തരം, നിലപാടുകളെ തിരുത്തുന്നതാണ് ദേശാഭിമാനിയുടെ പുതിയ ലേഖനം.