കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡിജെഎസും ബിജെപിയും തമ്മിലുള്ള തർക്കം മൂർച്ഛിക്കുമെന്ന് കോടിയേരി, ബിജെപിയുമായി നിസഹരണമെന്ന് തുഷാർ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ നാരായണഗുരുവിന്റെ ആദർശങ്ങൾ പിന്തുടരുന്നവർക്ക് യോജിക്കാൻ കഴിയുന്ന പാർട്ടിയല്ല ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെങ്ങന്നൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള തർക്കം വരും ദിവസങ്ങളിൽ മൂച്ഛിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് അവലേകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ബിജെപിയുമായി നിസഹകരണം തുരുമെന്നാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷർ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും പദവികള്‍ സംബന്ധിച്ച അനിശ്ചിതത്വവും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഇത് സംബന്ധിച്ച തീരുമാനം ഒരാഴ്ക്കകം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തനമാക്കി.

Kodiyeri Balakrishnan

ബിഡിജെഎസിന് എംപി സ്ഥാനം നല്‍കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ അക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിക്കുള്ളിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെങ്കില്‍ മാത്രമെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുമായി സഹകരിക്കുവെന്നും അല്ലെങ്കില്‍ നിസഹരണം തുടരുമെന്നുമാണ് ബിഡിജെഎസിന്റെ നിലപാട്. ഒരാഴ്ചകൊണ്ട് ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലും മുന്നണിയിലും അർഹമായ പ്രാതിനിധ്യം ബി ജെ പി ദേശീയ നേതൃത്വം എടുക്കുമെന്നാണ് പ്രതീക്ഷ. ചില ബിജെപി നേതാക്കൾ തന്നെ അപമാനിച്ച കാര്യം അമിത് ഷായെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Kodiyeri Balakrishnan's comment about Chenganoor byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X