കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് നിയമഭേദഗതി; തൊഴിലാളി വിരുദ്ധമെന്ന് സിപിഎം, ഓണക്കാലത്ത് കനത്തപിഴയില്ല!

Google Oneindia Malayalam News

തിരുവനന്തപുരം: മോട്ടോർ നിയമ ഭേദഗതി നടപ്പാക്കുന്നതിൽ വൻ പ്രതിഷേധനാണ് സംസ്ഥാനത്ത് ഉയരുന്നത്. പുതിയ ഭേഗദതി അനുസരിച്ച് കനത്ത പിഴയാണ് പോലീസ് ഈടാക്കുന്നത്. എന്നാൽ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിരിക്കുകയാണ്. സിപിഎം വിലയിരുത്തലിനെ തുടർന്നാണ് പിന്മാറ്റം.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമ ഭേഗദതി സംസ്ഥാന സർക്കാരിന് വിനയാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടായത്. നിയമഭേദഗതി തൊഴിലാളി വിരുദ്ധമാണെന്നാണ് സിപിഎംവിലയിരുത്തൽ. നിയമം അശാസ്ത്രീയമാണെന്നും വിപരീതഫലം ഉണ്ടാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Kerala Police

ഉയർന്ന പിഴ ഈടാക്കുന്നത് നിർത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. പിഴ ഉയർത്തുന്നതിന് പകരം നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സിപിഎം വ്യക്തമാക്കുന്നു. നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാനാകുമോ എന്ന് പരിശോധിക്കാനും സിപിഎം സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കാരിന്റെ നിലപാട് നിയമലംഘനങ്ഹൾ വീണ്ടും കൂടാനിടയാകുമെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.

English summary
Kodiyeri Balakrishnan's comments about new road law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X