Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിക്ക് വിട ചൊല്ലി കേരളം; ഇനി ദീപ്തമായ ഓര്‍മ

Oct 03, 2022, 4:14 pm IST

കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പിണറായി വിജയന്‍. കോടിയേരിയുടെ വിയോഗം സിപിഎമ്മിന് കനത്ത നഷ്ടം. ജനങ്ങളുടെ സ്‌നേഹവായ്പ് വിലമതിക്കാനാവാത്തതെന്നും പിണറായി
Oct 03, 2022, 4:07 pm IST

അനുശോചനയോഗം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു
Oct 03, 2022, 3:50 pm IST

കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ്മ. സംസ്‌കാരം ചടങ്ങുകള്‍ നടന്നത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ. അന്ത്യാഭിവാദ്യം അര്‍പ്പിച്ച് നേതാക്കളും പ്രവര്‍ത്തകരും
Oct 03, 2022, 3:35 pm IST

സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചു
Oct 03, 2022, 3:32 pm IST

സംസ്‌കാരചടങ്ങുകള്‍ ആരംഭിച്ചു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ
Oct 03, 2022, 3:26 pm IST

കോടിയേരിയുടെ മൃതദേഹം വഹിച്ച് പിണറായിയും യെച്ചൂരിയും പയ്യാമ്പലം സ്മൃതികുടീരത്തിലേക്ക്. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍
Oct 03, 2022, 3:20 pm IST

കോടിയേരിയുടെ മൃതദേഹം പയ്യാമ്പലത്ത്. അവസാനയാത്രയിലും അഭിവാദ്യവുമായി ആയിരങ്ങള്‍
Oct 03, 2022, 3:07 pm IST

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്.ആര്‍.പി എന്നിവര്‍ പയ്യാമ്പലത്ത്‌
Oct 03, 2022, 2:54 pm IST

സിപിഎമ്മിലെ മുഴുവന്‍ നേതാക്കളും മന്ത്രിമാരും വിലാപയാത്രയെ അനുഗമിക്കുന്നു
Oct 03, 2022, 2:52 pm IST

പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
Oct 03, 2022, 2:51 pm IST

പിണറായി വിജയനും എംഎ ബേബിയും അടക്കമുള്ളവര്‍ വിലാപയാത്രയായി പയ്യാമ്പലത്തേക്ക്‌
Oct 03, 2022, 2:10 pm IST

കോടിയേരിയുടെ സംസ്‌കാരം വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്ത് നടക്കും. പയ്യാമ്പലത്തേക്ക് കുടുംബാംഗങ്ങളെ കൂടാതെ 12 പേര്‍ക്ക് മാത്രം പ്രവേശനം.
Oct 03, 2022, 1:15 pm IST

സീതാറാം യെച്ചൂരി അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നു
Oct 03, 2022, 1:14 pm IST

ജില്ലാ കമ്മിറ്റി ഓഫീസിലും കോടിയേരിയെ കാണാന്‍ ജനങ്ങളുടെ നീണ്ടനിര. തിരക്ക് നിയന്ത്രിച്ച് പൊലീസും റെഡ് വളന്റിയര്‍മാരും
Oct 03, 2022, 12:37 pm IST

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു
Oct 03, 2022, 11:53 am IST

കോടിയേരിയുടെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസില്‍
Oct 03, 2022, 11:53 am IST

കോടിയേരിയുടെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. വഴിയിലുടനീളം പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യം
Oct 03, 2022, 11:24 am IST

കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തും
Oct 03, 2022, 11:07 am IST

ജില്ലാ കമ്മിറ്റി ഓഫീസിലെ ഒരുക്കങ്ങള്‍
Oct 03, 2022, 11:05 am IST

സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.ആര്‍.പി, എംഎ ബേബി എന്നിവര്‍ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍
Oct 03, 2022, 10:14 am IST

ഇ.കെ. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരത്തിനോട് ചേര്‍ന്ന് കോടിയേരിക്ക് ചിതയൊരുക്കും
Oct 03, 2022, 9:57 am IST

സിപിഐഎം കേന്ദ്രനേതാക്കള്‍ അടക്കം കണ്ണൂരില്‍. സംസ്‌കാരത്തിന് ശേഷം പൊതുയോഗം
Oct 03, 2022, 9:33 am IST

മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി
Oct 03, 2022, 9:11 am IST

കോടിയേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലേക്കും ജനപ്രവാഹം. മൃതദേഹം 11 മണിയോടെ കണ്ണൂര്‍ ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോവും
Oct 03, 2022, 9:03 am IST

കോടിയേരിയുടെ സംസ്‌കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും.
Oct 02, 2022, 11:56 pm IST

അവസാന യാത്രയിലും കോടിയേരിയെ നെഞ്ചേറ്റി തലശ്ശേരി. അന്തിമോപചാരം അ‍ര്‍പ്പിക്കാൻ വരി നിൽക്കുന്നത് ആയിരങ്ങൾ
Oct 02, 2022, 8:16 pm IST

കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ നേരിട്ടെത്തി റീത്ത് സമർപ്പിച്ചു
Oct 02, 2022, 8:15 pm IST

കോടിയേരിയെ അവസാനമായി കാണാന്‍ പുഷ്പനെത്തി
Oct 02, 2022, 8:15 pm IST

കോടിയേരി ബാലകൃഷ്ണന്റെ ഭൗതീകശരീരം കാണാൻ ആർ.എം.പി നേതാവും എം.എൽ.എയുമായ കെ.കെ രമ തലശേരിയിലെത്തി. മുൻമന്ത്രി കെ.കെ. ശൈലജ ഉൾപ്പടെയുള്ള സിപിഐഎം നേതാക്കളോട് സംസാരിച്ച ശേഷമാണ് രമ മടങ്ങിയത്.
Oct 02, 2022, 7:13 pm IST

മാടപ്പീടികയിലെ വീട്ടിലും സിപിഎം ഓഫീസിലും നാളെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
READ MORE

ചെന്നൈ: സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ആഗസ്റ്റ് മാസത്തിലാണ് ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

DSSD

മൃതദേഹം ഇന്ന് ജന്മനാടായ കണ്ണൂരിലെത്തിക്കും. സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. ശേഷം വിലാപയാത്രയായി തലശ്ശേരി ടൗണില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+