Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷമം വരുമ്പോള്‍ ഒന്നിച്ച് സംസാരിക്കും, രണ്ടാള്‍ക്കും അതൊരു ആശ്വാസമായിരുന്നു; കോടിയേരിയെ ഓര്‍മിച്ച് ബാലന്‍

തിരുവനന്തപുരം: അന്തരിച്ച സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മുന്‍ മന്ത്രിയും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്ന് ബാലന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അനുശോചനം.

പാര്‍ട്ടിയില്‍ ഒരുപാട് കാലം ഒന്നിച്ച് പ്രവര്‍ത്തിച്ചു. കൂടാതെ 15 വര്‍ഷത്തോളം നിയമസഭയിലും അഞ്ച് വര്‍ഷം മന്ത്രിസഭയിലും ഒന്നിച്ച് പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരു പായയില്‍ കിടന്നുറങ്ങിയവരായിരുന്നു തങ്ങള്‍ എന്നും എ കെ ബാലന്‍ ഓര്‍ത്തെടുത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മികച്ച സംഘാടകനേയും ജന നേതാവിനെയുമാണ് കോടിയേരിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

Image Credit: Facebook@AK Balan

എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. അത്രക്കുള്ള ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ബാലകൃഷ്ണനുമായുള്ള എന്റെ വ്യക്തിബന്ധം തുടങ്ങിയത് പതിനാറാം വയസിലാണ്. ദീര്‍ഘകാലം വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

2

15 വര്‍ഷത്തോളം നിയമസഭയിലും അഞ്ച് വര്‍ഷം മന്ത്രിസഭയിലും ഒന്നിച്ച് പ്രവര്‍ത്തിച്ചു. പാര്‍ടിയില്‍ എത്രയോ കാലമായി ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഒരു പായയില്‍ കിടന്നുറങ്ങിയത് എന്നും തിളങ്ങി നില്‍ക്കുന്ന ഓര്‍മ്മയാണ്. ഞാന്‍ താമസിച്ച് പഠിച്ച തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഹോസ്റ്റലിലും കോഴിക്കോട് കോസ്മോപൊളിറ്റന്‍ ഹോസ്റ്റലിലും എത്രയോ ദിവസങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയിട്ടുണ്ട്.

3

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മികച്ച സംഘാടകനേയും ജന നേതാവിനെയുമാണ് നഷ്ടമായത്. കാര്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിക്കുന്നതിലും എതിരാളികളെയടക്കം ബോധ്യപ്പെടുത്തുന്നതിലും അനിതരസാധാരണമായ പാടവം ബാലകൃഷ്ണന്‍ പ്രകടിപ്പിച്ചു. വശ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ നേതാവ്.

4

സിപിഐ എമ്മിനെ വിപുലമായ ജനപിന്തുണയുള്ള പ്രസ്ഥാനമായി വളര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം പ്രഗത്ഭനായ ഭരണാധികാരി എന്ന നിലയിലും മികച്ച നിയമസഭാ സാമാജികന്‍ എന്ന നിലയിലും ശോഭിച്ചു. മാനസികമായ വിഷമമുള്ള സമയത്ത് ഒന്നായിരുന്ന് സംസാരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും അത് വലിയ ആശ്വാസമായിരുന്നു.

5

അത്തരം നിരവധി സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുന്നു. അവസാനം നടത്തിയ പത്രസമ്മേളനത്തില്‍ എന്നെ അടുത്തിരുത്തി. അന്ന് വാഹനത്തിന്റെ അടുത്തു വരെ ഞാന്‍ പോയി. എന്റെ കൈ പിടിച്ച് യാത്ര ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരും കരഞ്ഞുപോയി.

6

ഏറെ ജനപ്രിയനായ, തികഞ്ഞ രാഷ്ട്രീയ പ്രതിബദ്ധതയുള്ള നേതാവിനെയാണ് നഷ്ടമായത്. ഈ നഷ്ടം അപരിഹാര്യമാണ്. കുടുംബാംഗങ്ങളുടെയും ലക്ഷക്കണക്കായ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. കോടിയേരിയുടെ ഓര്‍മ്മക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+