Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടേതും ഷായുടേതും സ്വപ്നം മാത്രം!! ഒന്നും നടക്കാൻ പോകുന്നില്ലത്രേ!! ഇതാണ് യാഥാർഥ്യം!!

സ്വപ്നം കാണുന്നതിനൊപ്പം ചില വസ്തുതകൾ കൂടി മനസിലാക്കിയാൽ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളു കേരളവും തമ്മിലുള്ള വ്യത്യാസം മനസിലാകുമെന്നും കോടിയേരി പറയുന്നു

തിരുവനന്തപുരം: കേരളത്തിൽ ബിജെപി അധികാരത്തിലേറുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് കോടിയേരിയുടെ പ്രതികരണം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തിനു പിന്നാലെയാണ് കോടിയേരി പ്രതികരണവുമായി എത്തിയത്. കേരളത്തിൽ എൻഡിഎയുടെ അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അമിത്ഷായുടെ കേരളം സന്ദർശനം.

സ്വപ്നം കാണുന്നതിനൊപ്പം ചില വസ്തുതകൾ കൂടി മനസിലാക്കിയാൽ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളു കേരളവും തമ്മിലുള്ള വ്യത്യാസം മനസിലാകുമെന്നും കോടിയേരി പറയുന്നു. കേരളത്തിൽ ബിജെപി ഭരണത്തിൽ വരുമെന്നു പറഞ്ഞാണ് മോദിയും ഷായുമൊക്കെ കേരളത്തിൽ നിന്ന് പോകുന്നതെന്നും കോടിയേരി പറയുന്നു.

kodiyeri

സാക്ഷരത, ആയുർദൈർഘ്യം, ശിശുമരണ നിരക്ക്, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, ശൗചാലയ ലഭ്യത, ആശുപത്രിയിൽ ജനന നിരക്ക്, ശരാശരി വരുമാനം, ഗ്രാമങ്ങളിൽ വൈദ്യുതി ലഭ്യത, പ്രതിരോധ കുത്തിവയ്പ്പ്, മാനവ വികസന സൂചിക എന്നീ മേഖലയിൽ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും കേരളവും തമ്മിലുള്ള താരതമ്യവും കോടിയേരി നൽകിയിട്ടുണ്ട്.

ഈ നേട്ടങ്ങളൊക്കെ കേരളം കൈവരിച്ചതിൽ സംഘപരിവാരത്തിന് ഒരു പങ്കുമില്ലെന്നും ഇടതു പക്ഷത്തിന്റെ ഭരണ മികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയതെന്നും കോടിയേരി പറയുന്നു. ഇനി ബിജെപിയെ ജയിപ്പിച്ച് കേരളത്തെ ഗുജറാത്തോ, രാജസ്ഥാനോ ആക്കണോ എന്ന് ചോദിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+