Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയം; സർക്കാർ നിലപാട് ശരി, സ്ത്രീ - പുരുഷ സമത്വം ഇടതുപക്ഷ നിലപാടെന്ന് കോടിയേരി!!

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ സ്വനീകരിച്ച നിലപാട‌് ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടതി വിധിയെ കോണ്‍ഗ്രസും ബിജെപിയും ആദ്യം സ്വാഗതം ചെയ്യുകയാണുണ്ടായത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അത് മാത്രമാണ് ചെയ്തതതെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന കമ്മറ്റിക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചരണം

യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചരണം

കോണ്‍ഗ്രസും ബിജെപിയും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ആദ്യം സ്വാഗതം ചെയ്തു. പിന്നീട് സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലപാടുമാറ്റി. സര്‍ക്കാരിന്റെ നിലപാടിനെതിരെ വീടുകള്‍ തോറും ബിജെപിയും യുഡിഎഫും പ്രചരണം നടത്തി. ഇവരുടെ പ്രചാരവേലയില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുനകയായിരുന്നു. എന്നാൽ ഇത് തുറന്നു കാട്ടാൻ സിപിഎമ്മിന് സാധിച്ചില്ലെന്ന് കോടിയേരി പറഞ്ഞു.

ലീഗ് മുസ്ലീം ധ്രുവീകരണത്തിന് ശ്രമിച്ചു

ലീഗ് മുസ്ലീം ധ്രുവീകരണത്തിന് ശ്രമിച്ചു

എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ്, യുഡിഎഫിന് വോട്ടുമറിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ഒറ്റ അജന്‍ഡയായിരുന്നു ആര്‍എസ്എസിനും ബിജെപിക്കുമെന്നും കോടിയേരി ആരോപിച്ചു. ആര്‍.എസ്.എസ് ഹിന്ദു ധ്രൂവീകരണത്തിന് ശ്രമിച്ചപോലെ ലീഗ് മുസ്‌ലീം ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. തീവ്രവാദ നിലപാടുള്ളവരെയും ലീഗ് കൂടെ കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം


അഞ്ചുവര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ ഉയര്‍ന്ന രൂപമാണ് ഇനി കാണാന്‍ പോകുന്നത്. ശക്തമായ ഉദാരവല്‍ക്കരണ നയങ്ങളിലേക്ക് സര്‍ക്കാര്‍ പോകുമെന്നും അദാനിയെ തിരുവനന്തപുരം വിമാനത്താവളം ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടത്ര പ്രചാരണം നടത്താൻ സാധിച്ചില്ല

വേണ്ടത്ര പ്രചാരണം നടത്താൻ സാധിച്ചില്ല


നവോദ്ധാന സംരക്ഷണ സമിതിയാണ് വനിതാ മതില്‍ സംഘടിപ്പിച്ചത്. വനിതാ മതില്‍ വന്‍ വിജയമായിരുന്നു. ഇത് ആര്‍എസ്എസ്സിന്റെ അജണ്ട തകര്‍ക്കാനിടയാക്കി. ഇതോടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ആർഎസ്എസിന്റെ പ്രവർത്തനം വിജയിക്കാതെ പോകുകയായിരുന്നു. ജനുവരി ഒന്നിനു ശേഷം വേണ്ടത്ര പ്രചരണം നടത്താൻ കഴിഞ്ഞില്ലെന്നും കോടിയേരി പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയം താൽക്കാലികം

തിരഞ്ഞെടുപ്പ് പരാജയം താൽക്കാലികം

തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനേറ്റ തിരിച്ചടിയാണെന്നും കോടിയേരി ‍പറഞ്ഞു. തിരിച്ചടി താല്‍ക്കാലികമാണ്. ഇതില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ജനപിന്തുണ തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തിനു നേതൃത്വം നൽകും ആരുടെയും ശൈലി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാരണമല്ലെന്ന് കോടിയേരി വ്യക്തമാക്കി.

പരാജയകാരണം ബൂത്ത് തലം മുതൽ പരിശോധിക്കും

പരാജയകാരണം ബൂത്ത് തലം മുതൽ പരിശോധിക്കും


ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണം ബൂത്തുതലം മുതല്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. ‘പരാജയത്തിന് ഓരോ സ്ഥലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉണ്ട്. മോദി വിരുദ്ധ പ്രചാരണത്തിന്റെ നേട്ടം കൊയ്തത് യുഡിഎഫാണ്. ഇടതുപക്ഷത്തിനോട് ശത്രുത ഇല്ലാത്തവരും യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+