കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധകരന്‍ കവിയും സാഹിത്യകരനുമാണ്; 'പൂതന' പരാമര്‍ശം പരിശോധിക്കുമെന്നും കോടിയേരി

Google Oneindia Malayalam News

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ 'പൂതന' പരാമര്‍ശം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ കവിയും സാഹിത്യകാരനുമാണ്. അതുകൊണ്ട് തന്നെ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പ്രയോഗം നടത്തിയതെന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

kodg-1

സ്ത്രീകളെ അപമാനിക്കുന്ന നിലപാട് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. പുരുഷ കേന്ദ്രീകമാണ് നമ്മുടെ സമൂഹം. എന്നാല്‍ സ്ത്രീപുരുഷ സമത്വം ഉറപ്പ് വരുത്തണമെന്നാണ് സിപിഎമ്മിന്‍റെ നിലപാടെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

പൂതനമാര്‍ക്ക് ജയിക്കാനുള്ള ഇടമല്ല അരൂരെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. അരൂരിലെ തൈക്കാട്ടുശേരിയില്‍ കുടുംബ യോഗത്തില്‍ വെച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കള്ളം പറഞ്ഞും മുതല കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. അതേസമയം സുധാകരന്‍റെ പ്രസ്താവന നിന്ദ്യവും നീചവുമാണെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചത്.

മന്ത്രിയുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുകയെന്നത് സിപിഎം നേതാക്കളുടെ ഫാഷനായി മാറിയെന്നും പൂതന പാമർശത്തിൽ ഷാനിമോൾ ഉസ്മാനോട് സുധാകരൻ മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം, മന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡി ജി പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് മീണ ആവശ്യപ്പെട്ടത്.

എന്തുകൊണ്ട് ജോളി സയനൈഡ് തന്നെ തിരഞ്ഞെടുത്തു; പ്രതി സയനൈഡിന്‍റെ പ്രവർത്തനം മനസ്സിലാക്കിയിരുന്നു?എന്തുകൊണ്ട് ജോളി സയനൈഡ് തന്നെ തിരഞ്ഞെടുത്തു; പ്രതി സയനൈഡിന്‍റെ പ്രവർത്തനം മനസ്സിലാക്കിയിരുന്നു?

കൂടത്തായി കൊലപാതകം; കേസില്‍ വഴിത്തിരിവായത് ജോളിയുടെ 2 നുണകള്‍, ലോക്കല്‍ പോലീസും വിശ്വസിച്ചു

English summary
Kodiyeri balakrishnan's responds over g sudhakaran's 'poothana'remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X