Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം രാഷ്ട്രീയപ്രേരിതം..തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് കോടിയേരി

രാഷ്ട്രീയപരമായ ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന് നേരെ ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് കോടിയേരി.

തിരുവനന്തപുരം : കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്ക് നേരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. മുന്‍പ് ഉന്നയിക്കാത്ത ആരോപണം മന്ത്രി പദവി ലഭിച്ചതിന് ശേഷം ഉയര്‍ന്നുവന്നതില്‍ നിന്നു തന്നെ സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാക്കുന്നതായി കോടിയേരി പറയുന്നു. രാഷ്ട്രീയപരമായ ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന് നേരെ ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

ആഭ്യന്തര പ്രശ്‌നം പരിഹരിക്കാന്‍ എന്‍സിപിക്ക് അറിയാമെന്നും അക്കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മൂന്നാമത്തെ മന്ത്രിയും രാജിയിലേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഗതാഗത മന്ത്രിക്ക് നേരെ ഉയര്‍ന്നുവന്നിട്ടുള്ളത്.

Thomas Chandy

മന്ത്രി രാജി വെച്ച് അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. മുന്‍ കായികമന്ത്രി ഇപി ജയരാജന് നേരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവകരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. സ്വജനപക്ഷപാത ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപി ജയരാജന്‍ രാജി വെക്കേണ്ടി വന്നത്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുന്‍ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും രാജി വെച്ചിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ടു മന്ത്രിമാരാണ് ഇത്തരത്തില്‍ വ്യത്യസ്ത ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാജി വെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+