കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി ഏത് സമ്മേളനത്തിലാണ് പങ്കെടുത്തത്? കൊവിഡ് ബാധിച്ചത് പാർട്ടിക്കാർക്ക് മാത്രമല്ലെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് നടക്കുകയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തിന് വേണ്ടി കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണോ കൊവിഡ് പിടിപെടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരാളുണ്ട്, കള്ള സുവര്‍ പാന്റിട്ടാണ് വന്നത്; പരിഹസിച്ച് എംവി ജയരാജന്‍മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരാളുണ്ട്, കള്ള സുവര്‍ പാന്റിട്ടാണ് വന്നത്; പരിഹസിച്ച് എംവി ജയരാജന്‍

വസ്തുതകള്‍ മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തിലുള്ള പ്രതികപണങ്ങള്‍ നടത്തുന്നത്. സിപിഎമ്മിന്റെ സമ്മേളനത്തിന് വേണ്ടി പ്രത്യേകിച്ച് ഒരു മാനദണ്ഡമുണ്ടാക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നത്. സോണുകളും കാറ്റഗറിയും നിശ്ചയിച്ചത് സര്‍ക്കാരാണ്. ഇതുമായി ബന്ധപ്പെട്ട് സിപിഎം ഒരു നിര്‍ദ്ദേശവും സമര്‍പ്പിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി.

india

ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണോ രോഗം ബാധിക്കുന്നത്. മമ്മൂട്ടി ഏത് സമ്മേളനത്തിലാണ് പങ്കെടുത്തത്. എത്രയോ പ്രഗല്‍ഭര്‍ രോഗബാധിതരായ റിപ്പോര്‍ട്ട് വന്നു കൊണ്ടിരിക്കുകയല്ലേ. അവരൊക്കെ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തവരാണോ, കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനവുും അത്തരത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ ആളുകള്‍ക്കെല്ലാം രോഗം പരത്തണമെന്ന ആഗ്രഹം സിപഎമ്മിന് ഉണ്ടാകുമോ എന്നും കോടിയേരി ചോദിച്ചു.

കൊവിഡ് മൂന്നാം തരംഗത്തില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്ത് വരാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തു.

മഹാമാരിയുടെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാല്‍ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനെ നേരിടാനും ജനങ്ങളെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ദൈനംദിനം അവലോകനം ചെയ്ത് സമയബന്ധിതമായി ഭരണ സംവിധാനങ്ങളെ സര്‍ക്കാര്‍ ചലിപ്പിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും കൂടുതല്‍ സജീവമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ മഹാമാരി പോലുള്ള ദുരന്തം നാട് നേരിടുമ്പോള്‍ അതിനെ ചെറുക്കാന്‍ ജനകീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒന്നും രണ്ടും തരംഗങ്ങളില്‍ എന്നപോലെ ഇന്നത്തെ ഘട്ടത്തിലും സി.പി.ഐ (എം) പ്രവര്‍ത്തകരും അനുഭാവികളും ബഹുജന സംഘടനകളും മാതൃകാപരമായി ഇടപെടണം.

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

ഡെല്‍റ്റ , ഒമിക്രോണ്‍ വകഭേദങ്ങള്‍ ഒന്നിച്ച് ഇവിടെ പടരുകയാണ്. ഒമിക്രോണ്‍ തീവ്രത കുറഞ്ഞ ഇനമാണെന്ന ധാരണയില്‍ നിസ്സാരതയോടുള്ള സമീപനം കാട്ടുന്നത് ആപത്താണ്. വ്യാപന ശേഷി കൂടിയ വകഭേദം ആയതിനാല്‍ ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ജാഗ്രത കാട്ടണം.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷന്‍ നല്‍കി. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഈയൊരു നേട്ടം കൈവരിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തിയാണ് ഈയൊരു ലക്ഷ്യം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. ഇനിയാരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.

English summary
Which convention did Mammootty attend; Kodiyeri Says Covid was not only affected by CPM Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X